Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മസ്ജിദുല്‍ ആസാറിന് ശിലയിട്ടു


കോഴിക്കോട്(31.1.12): രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം ആരാധാനാ കേന്ദ്രം, മസ്ജിദുല്‍ ആസാറിന് ശിലപാകിയ ധന്യത. തിരുനബി പ്രകീര്‍ത്തനങ്ങളുടേ അലയടി, തിരുകേശത്തിന്റെ പുണ്യം, വിശ്വാസി ലക്ഷങ്ങള്‍ തീര്‍ത്ത തൂവെള്ള പ്രഭ. മുസ്ലിം കൈരളിയുടെ വൈജ്ഞാനിക കേന്ദ്രമായ മര്‍കസിനും കോഴിക്കോടിനും മറ്റൊരുചരിത്ര പിറവി. ഇന്ത്യന്‍ മുസ്ലിമിന്റെ അഭിമാനമായുയരുന്ന മസ്ജിദുല്‍ ആസാറിന് കോഴിക്കോട് സ്വപ്ന നഗരിയില്‍ വിശ്വാസി സമുദ്രത്തെ സാക്ഷിയാക്കി സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ ആണ് ശിലയിട്ടത്. ഹെരിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ഡോ. അഹ്മദ് ഖസ്റജി നിര്‍വ്വഹിച്ചു. സത്യവും ധര്‍മവും നീതിയും സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തി ഒരുനാഗരികതയുടെ യുഗപ്പിറവിക്ക് തിരികൊളുത്തി, മാനവികത ലോകത്തെ പഠിപ്പിച്ച വിശ്വഗുരുവിന്റെ ജന്‍മദിനസ്മരണകളുയര്‍ത്തുന്നതായി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണം. ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷതവഹിച്ചു. വിവിധ ദ്വീപുകളില്‍ നിന്നുള്ള എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)