Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നബിദിന പരിപാടികള്‍ക്ക്‌ ഖുത്തുബിയത്തോടെ തുടക്കം:


അഗത്തി(15/01/2012): മര്‍ക്കസുത്തുഅ്‌ലിമിസ്സുന്നിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിറാജുല്‍ ഹുദാ മദ്രസ്സയില്‍ ഖുത്തുബിയത്ത്‌ സംഘടിപ്പിച്ചു. കേരളക്കരയില്‍ നിന്നും വന്നെത്തിയ അബ്ദുല്‍ സമദ്‌ അന്‍വരി കീഴ്ശേരിയുടെ നേതൃത്വത്തിലായിരുന്നു ഖുത്തുബിയ്യത്ത്‌ നടന്നത്‌. ഹാഫിള്‌ അബ്ദുല്‍ നാസര്‍  റഹ്മാനി കില്‍ത്താന്‍, പി.സി. സയ്യിദ്‌ ബുഹാരി ഹാജി, എം. അബ്ദുസ്സമദ്‌ കോയ ദാരിമി, എന്‍.പി. ശറഫുദ്ധീന്‍ സഖാഫി, ടി.കെ.പി. അബ്ദ്ദുസ്സമദ്‌ കോയ മുസ്ല്യാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ടര്‍ സദസ്സിനെ അലങ്കരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ എന്നിവര്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ങളുടെ ഉദ്ദേശ സാക്ഷാത്കാരത്തിനായി പരിപാടികളില്‍ പങ്കുകൊണ്ടു. ചീരണി വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു. വരും ദിനങ്ങളില്‍  അബ്ദുല്‍ നസീര്‍ സഖാഫി ചേത്‌ലാത്തിന്‍റെ നേതൃത്വത്തില്‍ "നബിദിന സ്വാഗത" മതപ്രസംഗ പരമ്പരയുണ്ടാകുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.(കടപ്പാട്- ​ഐലന്‍റ് എക്സ് പ്രസ്സ് ന്യൂസ്)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)