ഹാജാഹുസൈന്‍ കില്‍ത്താന്‍- ഓഫീസ് സമയം ഇപ്പോള്‍ നിലവിലുള്ളതിനെ അംഗീകരിക്കുന്നു. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സമയമാറ്റം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമേ അംഗീകരിക്കുകയുള്ളു. കാരണം നിലവില്‍ 10 മുതല്‍ 1 വരെയും 1.30 മുതല്‍ 5 മണിവരെയുമാണ് സമയം. എന്നാല്‍ കവരത്തി ഉള്‍പ്പടെയുള്ള എല്ലാ ദ്വീപുകളിലും ഈ സമയക്രമം പാലിക്കുന്നവര്‍ വളരെ കുറവാണ്. 10 മണിക്കെത്തേണ്ടവര് 10.30യോ 11 ന്നോടെയാണ് ഓഫീസുകളിലെത്തുന്നത്. ലഞ്ച് ബ്രേക്ക് അര മണിക്കൂറാണെങ്കിലും എല്ലാവരും ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കുന്നു. വൈകുന്നേരം 4 - 4.30 നുള്ളില്‍ മിക്കവാറുമുള്ള ഓഫീസുകള്‍ അടച്ച് തുടങ്ങും.ബാങ്ക് കൊടുത്ത ഉടനെ അസ്വര്‍ നിസ്ക്കരിക്കാന്‍ പുറപ്പെടുന്നവര്‍ ഏറെയാണ്(അരമണിക്കൂറോളം). അത്കൊണ്ട് സമയമാറ്റം കൊണ്ട് ഓഫീസുകാര്‍ക്ക് മാത്രമേ ഗുണകരമാകൂ(ശനി, ഞായര്‍ അവധി കിട്ടും).ഏതായാലും 9.30യ്ക്ക് ഓഫീസ് തുറക്കാന്‍ ഉത്തരവായാല്‍ 10 മണിക്കെങ്കിലും ഓഫീസ് തുറന്ന് കാണുമല്ലോ. സര്‍ക്കാര്‍ ഓഫീസുകള്‍ ജനത്തിന് വേണ്ടിയുള്ളതാണ്. ഈ സമയമാറ്റം ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ.
No comments:
Post a Comment