ചെത്ത്ലത്ത്(16.12.11): എസ്.എസ്.എഫ് യൂണിറ്റ് നേതൃത്വം നല്‍കുന്ന അലിഫ് ഇസ്ളാമിക് നഴ്സറിയുടെ 10-ം വാര്‍ഷികവും മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ 2-ാം വാര്‍ഷികവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. 11-ാം തിയ്യതി വൈകുന്നേരം യൂണിറ്റ് പ്രസിഡന്റ് ഹസന്‍ സഖാഫി പതാകഉയര്‍ത്തുകയും തുടര്‍ന്ന് നടത്തപ്പെട്ട പൊതുയോഗം ബഹുമാനപ്പെട്ട സയ്യിദ് സഹീര്‍ഹുസൈന്‍ ജീലാനി തങ്ങള്‍ കവരത്തി, അവര്‍കളുടെ ദുആയോടുകൂടെ ആരംഭിക്കുകയും ചെയ്തു . കേരളക്കരയിലെ പ്രഗല്‍ഭ പ്രാസംഗികന്‍ ബഹുമാനപ്പെട്ട അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് ഉല്‍ഘാടനം നിര്‍വഹിച്ചു പി.പി. മുഹമ്മദ് സലീം സ്വാഗതവും എ. കുന്നിഅഹമദ് മദനി, പിടി. അലിമുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട വില്ലേജ് ദ്വീപ് പഞ്ചായത്ത് ചയര്‍പേര്‍സണ്‍ ശൈഖ്കോയ ഹാജി അലിഫ് നഴ്സറിയിലെ കുട്ടികള്‍ക്കുള്ള യൂനിഫോം വിതരണം നടത്തുകയും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ബ്ദുല്‍ അവഹാബ് സഖാഫിയുടെ മുഖ്യ പ്രഭാഷണവും സയ്യിദ് സഹീര്‍ഹുസൈന്‍ തങ്ങളുടെ നേതൃത്വത്തില്‍ പഠന ക്ളാസ്സുകളും സംഘടിപ്പിച്ചു. 12,13 തിയ്യതികളില്‍ വൈകുന്നേരം നേഴ്സറി കുട്ടികളുടെ മല്‍സര പരിപാടികളും 14-ാം തിയ്യതി സയ്യിദ് അവര്‍കളുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്ലിസും ദുആസമ്മേളനവും നടത്തപ്പെട്ടു. എല്ലാ പരിപാടികളിലും ദ്വീപിലെ ബഹുജനങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം കാണാമായിരുന്നു.
No comments:
Post a Comment