Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ആന്ത്രോത്തില്‍ ഹര്‍ത്താല്‍

അന്ത്രോത്ത്(11.12.11): പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ദ്വീപില്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ജീവനക്കാര്‍ ഇന്നും നാളെയും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുന്നു.... ലക്ഷദ്വീപ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഹര്‍ത്താല്‍ അരങ്ങേറുന്നത് . മറ്റ് പല ദ്വീപുകളിലും പെട്രോള്‍ ക്ഷാമം തുടരുകയാണ്.. കൂടാതെ പല ദ്വീപുകളിലും  പൊതു വിതരണ കേന്ദ്രങ്ങളില്‍ പെട്രോള്‍ തീര്‍ന്നത് കാരണം സ്വകാര്യ കടകളില്‍ നിന്നു വന്‍ വിലകള്‍ നല്‍കിയാണ് പെട്രോള്‍ മേടിച്ചു ഉപയോഗിക്കുന്നത്.... ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍  ലക്ഷദ്വീപ്  ഭരണകൂടവും പൊതു വിതരണ കേന്ദ്രങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രധിനീതികളും കണ്ണ് തുറക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)