Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കലോല്‍സവം -ദ്വീപ് ന്യൂസിന്‍റെ വീക്ഷണം

കവരത്തി(4.12.11)- ഒന്നാമത് യു.ടി.ലെവല്‍ കലോല്‍സവം പരിപൂര്‍ണ്ണ വിജയമാണെന്ന് തന്നെ പറയാം. ഇതിന്‍റെ മുഴുവന്‍ ക്രഡിറ്റും ഡയരെക്ടര്‍ ശ്രീ.ഹംസയ്ക്ക് തന്നെയാണ്. സ്വന്തം മകളുടെ കല്യാണ ചടങ്ങ് നടത്തുന്ന പ്രാധാന്യത്തോടെയാണ് അദ്ദേഹം ഈ ചടങ്ങിന് നേതൃത്വം നല്‍കിയത്. ലക്ഷദ്വീപ് വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഈ മുഹൂര്‍ത്തത്തിന് പ്രയത്നിച്ച ശ്രീ.ഹംസ സാറിനും സംഘാടകര്‍ക്കും ദ്വീപ് ന്യൂസിന്‍റെ ഒരായിരം അഭിനന്ദങ്ങള്‍. തുടക്കത്തില്‍ കാലാവസ്ഥ പ്രതികൂലമാക്കിയെങ്കിലും ആത്മവിശ്വാസം കൈവിടാതെ പരിപാടികള്‍ നടത്തിയ സംഘാടകര്‍ എന്തുകൊണ്ടും പ്രശംസക്കര്‍ഹരാണ്. എല്ലാ കലാകാരന്മാരും അണിനിരന്ന കലാ ജാഥ ദ്വീപ് വിദ്യാര്‍ത്ഥകളുടെ കലാ വാസനയെ തൊട്ടുണര്‍ത്തി. മത്സരങ്ങളില്‍ കടുത്ത പോരാട്ടമാണ് എല്ലാ ദ്വീപുകാരും കാഴ്ച വെച്ചത്. വിധികര്‍ത്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നത് പരിപാടികള്‍ വീക്ഷിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ദ്വീപ് സംസ്കാരത്തിന്‍റെ വളര്‍ച്ച ഇനി നിലക്കുകയില്ല എന്ന സൂചനയാണ് ഇതിലൂടെ നമുക്ക് വിലയിരുത്താവുന്നത്. കേരളത്തോട് കിടപിടിക്കാവുന്ന മത്സര ഇനങ്ങളാണ് പലരും കാഴ്ചവെച്ചത്. പ്രതീക്ഷച്ചതിലുമേറെ. എന്നാല്‍ ജഡ്ജ്മെന്‍റിന്‍ റിന് എന്തെങ്കിലും അപാകത തോന്നിയാല്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിരുന്നു. 15 ഓളം അപ്പീലുകളാണ് വിവിധ ഇനങ്ങളിലായി സമര്‍പ്പിച്ചത്. ഇതില്‍ ഒരിനത്തില്‍ മാത്രമാണ് മാറ്റം കണ്ടത്. അതും ഒന്നാം സ്ഥാനം നേടിയ അഗത്തിയെ തീര്‍ത്തും പിന്‍തള്ളിക്കൊണ്ട് പുറത്തുവന്ന വിധിയില്‍ അഗത്തി കടുത്ത നിരാശയിലായിരുന്നു.
ദ്വീപ് ന്യൂസ് മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങള്‍
1. ദ്വീപിന്‍റെ തനതായ കലാരൂപങ്ങള്‍ തനതായ ശൈലിയില്‍ അവതരിപ്പിക്കാനും വിലയിരുത്തല്‍ സൂചകങ്ങള്‍ ഇതിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യുക.
2. പ്രശ്ചന്നവേഷ മത്സരങ്ങള്‍ ഒഴിവാക്കുകയും പകരം നാടന്‍ പാട്ട് മത്സരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
3. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മാപ്പിളപ്പാട്ട്, നാടന്‍പാട്ട് തുടങ്ങിയ മത്സരങ്ങള്‍സംഘടിപ്പിക്കുക.
4.  വിലയിരുത്തല്‍ സൂചകത്തിലുള്ള 100 മാര്‍ക്ക് എന്നത് 20 ഓ 10 ആക്കി ചുരുക്കുക.
5. ഒരു ഐറ്റത്തിലെ ജഡ്ജ്മാരെ വ്യത്യസ്ത ദ്വീപുകാരാക്കുകയും ഇവരെ പിന്നീട് ഒരൈറ്റത്തിന് പോലും ജഡ്ജിങ്ങിന് ഇരുത്താതിരിക്കുകയും ചെയ്യുക. ഇവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടം എല്ലാവര്‍ക്കും കാണവേ ഉണ്ടാക്കുകയും ഇവരുടെ പേരും നാടും പരിപാടിക്ക് തൊട്ട് മുന്പ് അനൗണ്‍സ് ചെയ്യുകയും ചെയ്യുക. പരിപാടി നടക്കുന്ന സമയത്ത് ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
6. ക്ലോസിങ്ങ് സെറിമണിക്ക് 12 മണിക്കൂര്‍ മുന്പെങ്ങിലും എല്ലാ പരിപാടികളും തീര്‍ക്കുക.
7. ഭക്ഷണം ഹോട്ടലുകളെ ഏല്‍പിക്കാതെ ഡിപ്പാര്‍ട്ട്മെന്‍റ് സ്വയം തയ്യാറാക്കിയ പന്തലില്‍വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക.
8. ഏതെങ്കിലും മത്സരത്തിന് അപ്പീല്‍ നല്‍കുന്ന പക്ഷം ആ മത്സരത്തിന്‍റെ മാര്‍ക്ക് പെന്‍ഡിങ്ങില്‍ വെക്കുകയും അപ്പീല്‍ റിസല്‍ട്ടിന് ശേഷം പ്രസിദ്ധീകരിക്കുകയും ചെയ്യുക.
9. ഓഫ് സ്റ്റേജ് മത്സരപരിപാടികള്‍ കുറ്റമറ്റ രീതിയിലാണെന്ന ഉറപ്പ് വരുത്തുക.
10. ദ്വീപ് സംസ്ക്കാരത്തിന് തുരംഗം വെക്കുന്ന ഒരു മത്സരപരി പാടിയും ഉള്‍പ്പെടുത്താതിരിക്കുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)