Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ജനസമ്പര്‍ക്കപരിപാടി'- വന്‍വിജയം


കില്‍ത്താന്‍(23.11.11)- ദ്വീപ് ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ല്. അഡ്മിനിസ്ട്രേറ്ററുടെ ജനസമ്പര്‍ക്കപരിപാടി കില്‍ത്താനില്‍ വന്‍വിജയം. എല്ലാ ഡിപ്പാര്‍ട്ട് മേധാവികളും അണിനിരന്ന ഈ പരിപാടിയില്‍ ഏറെ ഗുണം ചെയ്തത് നാട്ടുകാര്‍ക്ക് തന്നെയാണ്. മുടങ്ങിക്കിടന്ന ഇന്‍ഡോര്‍ സ്റേഡിയം, സൂപ്പര്‍ മാര്‍ക്കറ്റ്, പാസഞ്ചര്‍ ഹാള്‍ തുടങ്ങിയവയ്ക്ക് ജീവന്‍വെച്ചു. ഇവയുടെ തറക്കല്ലിടല്‍ കര്‍മ്മം ബഹു.അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥ് നിര്‍വ്വഹിച്ചു. 22,23 തിയതികളില്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ ദ്വീപിലെത്തി. അവരവരുടെ ഓഫീസുകളിലേക്ക് ആവശ്യമായ പ്രപ്പോസലുകള്‍ ശരിവെക്കുകയും നാട്ടുകാരുടെ പരാതി സ്വീകരിക്കുകയും ചെയ്തു. ആദ്യ ദിവസം വൈകീട്ട് ഇവര്‍ക്ക് "കീളാബാഘോഷം" കലാപരിപാടികള്‍ കിഴക്ക് വശത്ത് അറങ്ങേറി. മിസ്റാവ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച വര്‍ണ ശബളമായ പരിപാടികള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അവതരിപ്പിച്ചത്. ശേഷം പഞ്ചായത്ത് ഡയരെക്ടര്‍ ബഷീര്‍ നാട്ടിലെ പ്രമുഖ നാടന്‍ കലയുടെ കുരിക്കളായ മുഹമ്മദ് റഫിഖ് ബപ്പത്തിയോട, ഖലീല്‍ തോളിയോട, വാസില്‍മുലൂഖ് നമ്പിച്ചം, റാസി പുതിയതെക്കിള ഇല്ലം എന്നിവരെ പൊന്നാടയണിച്ചാദരിച്ചു. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ചെയര്‍പേഴ്സണ്‍ സാജിദാബീഗം സമ്മാനം വിതരണം ചെയ്തു. മിസ്റാവ് കള്‍ച്ചല്‍ സൊസൈറ്റിയായിരുന്നു ഈ പരിപാടി സ്പോണ്‍സര്‍ ചെയ്തത്. 23 ന് എത്തിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് വന്‍ സ്വീരണമാണ് പഞ്ചായത്തും ജനങ്ങളും നല്‍കിയത്. വൈകുന്നേരം ഡാക്കില്‍വെച്ച് നാട്ടുകാരുടെ പരാതികള്‍ സ്വീകരിക്കൂകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു.നാട്ടുകാരുടെ ആവശ്യപ്രകാരം PWD ക്ക് 60 Labours എടുക്കാനും തീരുമാനമായി. 24 ന് ഓഫീസേഴ്സും അഡ്മിനിസ്ട്രേറ്ററും സ്പീഡ് വെസ്സലില്‍ കവരത്തിയിലേക്ക് തിരിച്ചു. അടുത്തമാസം അമിനിയിലാണ് പരിപാടി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)