(Breakwater)
(Eastern Road)
(Kalpeni Helipad)
കല്‍പ്പേനി(27.11.11): കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്‍പ്പേനിയില്‍ കനത്ത നാശനഷ്ടമുണ്ടായി. 250 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി ലക്ഷദ്വീപ് ഡി.സി.സി. പ്രസിഡന്‍റ് എം.ഐ. ആറ്റക്കോയ പറഞ്ഞു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് കൂറ്റന്‍ തിരമാലകള്‍ ദ്വീപിലേക്ക് ആഞ്ഞടിച്ചത്. കിഴക്കുഭാഗത്തുള്ള പുലിമുട്ടിന്റെ പകുതിയോളം തകര്‍ന്നു. ഹെലിപ്പാഡിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. കടലോരത്തുള്ള വീടുകള്‍ക്ക് മുഴുവന്‍ നാശം സംഭവിച്ചു. പലയിടത്തായി സംഭരിച്ചിരുന്ന രണ്ട് ലക്ഷത്തോളം നാളികേരം ഒലിച്ചുപോയി.
No comments:
Post a Comment