Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു

(ഫോട്ടോ കടപ്പാട്- aminisgfi Blogspot)
അമിനി(20.10.11)- ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. ഇരുപത്തൊന്നാമത് SGFI/AIRS Meet അഡ്വ.ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗതം പറഞ്ഞു. നേരത്തെ LSA പരിപാടി ഭഹിഷ്കരിക്കുമെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ പോസീസ് വിന്യസിച്ചിരുന്നു. എം.പി.അഡ്വ.ഹംദുള്ളാ സഈദ് ഉത്ഘാടിക്കുന്നതിലായിരുന്നു പ്രശ്നം. മുന്പ് ഡോ.പൂക്കുഞ്ഞിക്കോയ.എം.പി യുടെ സ്കൂള്‍ സന്ദര്‍ശനത്തില്‍ പ്രശ്ന മായപ്പോള്‍ അമിനി സ്കൂളുകളില്‍ രാഷ്ട്രീയനേതാക്കളെക്കൊണ്ട് ഒരു പരിപാടിയും ഉത്ഘാടിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്ന് കൊണ്ടാണ് ഇപ്പോള്‍ അഡ്വ.ഹംദുള്ളാ സഈദ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് LSA യുടെ വാദം. ഉത്ഘാടന സമയത്ത് LSA മുദ്രാവാക്യം വിളിച്ചവരെ പോലീസ് ഒതുക്കി. ചില LSA പ്രവര്‍ത്തകര്‍ക്ക് പരുക്കുണ്ടെന്നാണ് പ്രാധമിക വിവരം. തുടര്‍ന്ന് അഡ്വ.ഹംദുള്ളാ സഈദിന്‍റെ പ്രസംഗം LSA പരാമര്‍ശിച്ചായിരുന്നു. തുടര്‍ന്ന്  700 ഓളം  സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഭാരതീയം നിറപ്പകിട്ടാര്‍ന്നതായിരുന്നു. സമയം വൈകിയതിനാല്‍ പരിപാടികള്‍ പട്ടെന്ന് തീര്‍ക്കേണ്ടിവന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)