Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കമ്മ്യൂണിറ്റി മെഡിസിനില്‍ ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദാനന്ത ബിരുദധാരി

 ആന്ത്രോത്ത്(25.10.11)-കമ്മ്യൂണിറ്റി മെഡിസിനില്‍ ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദാനന്ത ബിരുദധാരിയായി ഇനി അറിയപ്പെടുക ഡോക്ടര്‍ സബിത എഫ്‌. ഹസ്സന്‍ (32) ആന്ത്രോത്തായിരിക്കും. പരേതനായ കെ.സി. ഹസ്സൈനാരുടേയും പി.പി. പാത്തുമ്മാബീയുടെയും മകളാണ്‌ ഡോക്ടര്‍ സബിത. മാതാപിതാക്കളും ആരോഗ്യ രംഗത്തെ സേവകരാണ്‌. പരേതനായ ഹസ്സൈനാര്‍ ഒരു ആയുര്‍വേദ ഫാര്‍മിസ്റ്റായിരുന്നു. മാതാവാകട്ടെ ഹെല്‍ത്ത്‌ വര്‍ക്കറും. ഡോക്ടര്‍ സബിത 2004'ല്‍ തന്‍റെ മെഡിക്കല്‍ ബിരുദം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കി. 1998'ല്‍ പഠിക്കുന്ന കാലത്ത്‌ സയന്‍സ്‌ വിഷയങ്ങള്‍ക്ക്‌ ലക്ഷദ്വീപില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിച്ച്‌ സയന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹയായി. തന്‍റെ ബിരുദാനന്ത ബിരുദവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ പവിഴ ദ്വീപിന്‍റെ അലകള്‍ ആ ചരിത്രം ദ്വീപുകളിലെ കറയില്ലാത്ത മണല്‍ പരപ്പില്‍ തങ്കലിപിയില്‍ എഴുതിച്ചേര്‍ത്തു. ഡോക്ടര്‍ സബിത ഹസ്സന്‌ ദ്വീപ് ന്യുസിന്‍റെ ഒരായിരം ആശംസകള്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)