Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ലക്ഷദ്വീപ് ജീവിതവും സംസ്കാരവും'- ക്ളാസ്സ് സംഘടിപ്പിച്ചു

 
കണ്ണൂര്‍(9.9.11)- പാപ്പിനിശ്ശേരി ബി.ആര്‍.സി(എസ്.എസ്.എ) യുടെ ആഭിമുഖ്യത്തില്‍ ലക്ഷദ്വീപ് ജീവിതവും സംസ്കാരവും എന്ന വിഷയത്തില്‍ ക്ളാസ്സ് സംഘടിപ്പിച്ചു. ലക്ഷദ്വീപില്‍ നിന്ന് കില്‍ത്താന്‍ സ്വദേശി ചമയം ഹാജാഹുസൈന്‍ അധ്യാപകര്‍ക്ക് ക്ളാസ്സെടുത്തു. ഇതോടൊപ്പം ദ്വീപില്‍ സന്ദര്‍ശനം നടത്തിയ ശ്രീ.രതീഷ് കാളിയാടനും ദ്വീപ് സംസ്കാരത്തെക്കുറിച്ച് ക്ളാസ്സെടുത്തു. പരിപാടി എ.ഇ.ഓ ശ്രീ.മുഹമ്മദ് ഉത്ഘാടനം ചെയ്തു. ബി.പി.ഓ ശ്രീ.ശ്രീനിവാസന്‍ സ്വാഗതവും ശ്രീ.ചറിയാന്‍ നന്ദിയും പറഞ്ഞു. ക്ളാസ്സിനോടുവില്‍ അധ്യാപകര്‍ ദ്വീപ് കാണാനുള്ള ആഗ്രഹം എസ്,എസ്.എ യോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ആഗ്രഹം സഫലീകരിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.  

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)