Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഈ തേങ്ങല്‍ ആരു കേള്‍ക്കാന്‍

 ദ്വീപുകളില്‍ സര്‍വ്വീസ് നടത്തുന്ന യാത്രാകപ്പലുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ മാരത്തോണ്‍ ഓട്ടത്തിന്റെ ഫലമാണ് നമുക്ക് സ്വന്തം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിച്ചത്. ഇതിന്റെ ക്രഡിറ്റ് ഒരു പക്ഷെ അഡ്മിനിക്കും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നമ്മള്‍ നല്‍കിയെങ്കിലും ഒരു സമൂഹത്തെ നമ്മള്‍ പാടെ മറന്നിരുന്നു. അതെ, ഈ കപ്പലുകളില്‍ ജോലിചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ളെ തന്നെ. വിശുദ്ധമാസത്തിലെ നോമ്പ് നോറ്റുകൊണ്ട് മോശം കാലവസ്ഥ പോലും വകവെക്കാതെ ഓടാന്‍ തയ്യാറായ ഈ സഹോദരങ്ങള്‍ക്കാണ് നമ്മള്‍ അഭിനന്ദനം അറിയിക്കേണ്ടത്. ഇത് പോരാഞ്ഞിട്ട് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം കിട്ടുന്ന പെരുന്നാള്‍ പോലും അഘോഷിക്കാന്‍ അധികാരികള്‍ അവസരം നല്‍കുന്നില്ല. പെരുന്നാളിന് 2 ദിവസമെങ്കിലും കപ്പലുകള്‍ ഹാള്‍ട്ട് ചെയ്യിക്കാമായിരുന്നു. അറേബിയന്‍ സീ എന്ന കപ്പല്‍ പെരുന്നാള്‍ ദിവസം മിനിക്കോയിക്ക് പുറത്തായിരുന്നു. എന്നിട്ടും ജീവനക്കാരെ നാട്ടിലേക്ക് ഇറങ്ങാന്‍ ക്യാപറ്റന്‍ സമ്മധിച്ചില്ല. ആ ഓറഞ്ചു കുപ്പായങ്ങള്‍ക്കുള്ളിലും മനുഷ്യരാണെന്ന് മേലാളന്മാര്‍ ഓര്‍ത്താല്‍ നല്ലത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)