കവരത്തി (6.8.11): പ്രഗത്ഭ പണ്ഡിതനും സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങളുടെ അനിയനുമായ സയ്യിദ് ഇസ്മാഈല്‍ ബുഹാരി തങ്ങള്‍ കവരത്തിയില്‍ സന്ദര്‍ശനം നടത്തി. സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്യുന്നതിനുവേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയത്. മഗിരിബ് നിസ്ക്കാരാനന്തരം ലക്ഷദ്വീപിലെ ഏക പള്ളിദര്‍സായ കവരത്തി പുതിയടം സ്വലാത്ത് നഗറിലെ ജാമിയ്യ:ഖാസിമിയ്യ: സന്ദര്‍ശിക്കുകയും ഉത്ഭോധനവും പ്രാര്‍ത്ഥനയും നടത്തുകയും ചെയ്തു. യോഗത്തില്‍ സയ്യിദ് യൂസുഫ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സംസാരിച്ചു. സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി, ഹാഫിള് നജീബ് സഖാഫി, അബ്ദുള്ള സഖാഫി, അസീസ് കാമിലി തുടങ്ങിയവരും പങ്കെടുത്തു. ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇശാനിസ്ക്കാരാനന്തരം മൌലാ ജലാല്‍ മസ്താന്‍(ഖ)ന്റെ വീട്ടില്‍ സംഘടിപ്പിച്ച സ്വലാത്ത് മജ്ലിസിലും പങ്കെടുത്തു.
No comments:
Post a Comment