Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്നേഹ പൂര്‍വ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക്

ശ്രീ.ബി.വി.സെല്‍വരാജ് അഡ്മിനിസ്ട്രേറ്ററായിരുന്ന കാലത്ത് കവരത്തിയില്‍ അദ്ദേഹത്തിന്റെ കാറിനെ അനുഗമിക്കാന്‍ മുമ്പിലും പിന്നിലും ഈരെണ്ട് വണ്ടികള്‍ പ്രതിഷ്ടിച്ചിരുന്നു. അദ്ദേഹം എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം ഈ ബ്ളാക്ക് ക്യാറ്റ്സ് കൂടെയുണ്ടായിരുന്നു(തമിഴ് സിനിമയില്‍ കാണും പോലെ തന്നെ). എന്നാല്‍ അതിനു ശേഷം വന്ന അഡ്മിനിമാര്‍ ഇത് ഓരോന്നു വീതം കുറച്ചു. അങ്ങിനെയാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ എവിടെ പോകുമ്പോഴും മുമ്പിലും പിന്നിലും ഓരോ വാഹനങ്ങള്‍ സെക്ക്യൂരിറ്റി ഗാര്‍ഡ് ആയി പോകുന്നത്. (ശ്രീ.സെല്‍വരാജിന്‍ ഭരണ പരിഷ്കാരം). പക്ഷെ ശ്രീ.സെല്‍വരാജിന് മുമ്പ് വന്ന ഒരു അഡ്മിനി പോലും ഇതുപോലെ സെക്യൂരിറ്റി വാഹനങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. ഇത്രയ്ക്കും കുറഞ്ഞ ക്രൈം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ(ലോകത്തിലെ) ഏക സ്ഥലം ഈ ദ്വീപുകള്‍ തന്നെ. പിന്നെ ഇത്രയും പെട്രോളും ചെലവാക്കി ഇവരെ കൂടെക്കൂട്ടുന്നതിന് എന്ത് മെച്ചം. പുതിയ അഡ്മിനി രാമുണ്ണിയെയും സൈഗാളെയും പോലെ ജനകീയമാകുമെന്ന് നാട്ടുകാര്‍ക്ക് പ്രത്യാശയുള്ളപ്പോള്‍...


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)