Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കൂളുകളില്‍ മിന്നല്‍ പരിശോധന- അധ്യാപകരില്‍ പലരും വെട്ടിലായി

കവരത്തി(9.7.11)- ഇന്ന് രാവിലെ 10 മണിയോടെ ഡയറ്റില്‍ നിന്നും ഡയരക്ടറേറ്റില്‍ നിന്നുമുള്ള 2 വീതം ഉദ്യോഗസ്ഥ സംഘം ഇവിടെയുള്ള എല്ലാ സ്കുളുകളിലും മിന്നല്‍ പരിശോധന നടത്തി. അപ്രതീക്ഷിതമായി എത്തിയ ഉദ്യോഗസ്ഥ മേധാവികളെ കണ്ട് പലരിലും ഞെട്ടല്‍ ഉളവാക്കി. 10.10 ഓടെ ലോങ്ങ്ബെല്ലടിച്ചെങ്കിലും പലരും സ്കൂളില്‍ എത്തിയില്ലായിരുന്നു. ദിവസേന എഴുതേണ്ട ടീച്ചിങ്ങ് മാനുവല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ കരുതിരുന്നുള്ളൂ. ഡയറ്റ് പ്രിന്‍സിപ്പള്‍ ശ്രീ.ഹമിദ്കോയ, എഡൂക്കേഷന്‍ ഓഫീസര്‍മാരായ ശ്രീ.യൂസഫ് പാളി, ശ്രീ.മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകുന്നേരം 4 മണിക്ക് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.ഹംസയുടെ നേതൃത്വത്തില്‍ റിവ്യൂ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇതില്‍ ഓരോ സ്കൂളിലും നടന്ന കാര്യങ്ങള്‍ മേധാവികള്‍ വിവരിച്ചു. എല്ലാ സ്കൂളിലെ അധ്യാപിക അധ്യാപകന്മാര്‍ മീറ്റിങ്ങില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)