Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കരാര്‍ നിയമം -പ്രതികരണം(2)

അങ്കായി കല്‍പേനി- ഗവ.നിശ്ചയിച്ച പ്രായം കഴിഞ്ഞ് സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ തിരിച്ച് ജോലിയില്‍ എടുക്കുന്നത് തികച്ചും തെറ്റായ തീരുമാനമാണ്. കാരണം ദ്വീപിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കേണ്ടതാണ്. എം.ബി.എ, എം.സി.എ, എം.ഫില്‍,എം.എഡ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ അറബിക്കടലിന്റെ അഗാതതയിലേക്ക് ചവിട്ടിത്താഴ്തുകയാണ് ഈ നിയമനം ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ദ്വീപിലെ ഓരോ സംഘടനയുടേയും കര്‍ത്തവ്യമാണ്. മറിച്ച് അതിനെ അനുകൂലിക്കലല്ല വേണ്ടത്. സര്‍വ്വീസിലിരിക്കുമ്പോള്‍ ഈ ഉള്ളവരില്‍ എത്ര പേരാണ് കഴിവ് തെളിയിച്ചത്. എത്ര പേരാണ് മണ്‍സൂണ്‍ യാത്രാ ക്ളേശം പരിഹരിച്ചത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ പെന്‍ഷനും വാങ്ങി കുടുംബത്തേയും നോക്കി വീട്ടിലിരിക്കട്ടെ. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവര്‍ ഇവരെക്കാള്‍ എത്ര പ്രഗത്ഭരായിരിക്കുമെന്ന് തീര്‍ച്ച.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)