Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലഹരി വിരുദ്ധ ദിനം- ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കവരത്തി(26.6.11)- ലോക മയക്കുമരുന്ന് ദിനമായ ഇന്ന് Lakshadweep Anti Dru Committee (LADC) ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കലാഅക്കാദമി ഓഡിറ്റോറിയത്തിലാണ് ക്ലാസ്സ് നടത്തിയത്. ശ്രീ.വി.സി.പാണ്ഡെ, MD,LDCL, പരിപാടി ഉത്ഘാടനം ചെയ്തു. ഡോ.ഹംസക്കോയ- ഡയറക്ടര്‍ മെഡിക്കല്‍, ശ്രീ.അലി അക്ബര്‍-SHO, ശ്രീ.ടി.കാസിം, SDO തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മയക്കു മരുന്നിന്‍റെ ദൂശ്യഫലങ്ങളെ കുറിച്ച് എല്ലാവരും സംസാരിച്ചു.
ചര്‍ച്ചയുടെ സംഗ്രഹം- ലോക ജനസംഖ്യയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപതു കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മയക്കു മരുന്ന് ഉപയോഗം കാരണം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം രണ്ടു കോടിയും.കൌമാരക്കാരായ കുട്ടികളുടെ ഇടയിലാണ് ഈ തരം പ്രവണതകള്‍ വളരെ വേഗം വേരു പിടിക്കുന്നത് . അതുകൊണ്ട് സ്കുള്‍ തലം തൊട്ട് ഇത് തടയാനുള്ള മാര്‍ഗ്ഗം അവലംഭിക്കണം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)