Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കവര്‍ച്ചാ സംഘം പിടിയില്‍

കില്‍ത്താന്‍(26.6.11)- നാലു ദിവസം മു൯പ് വീടും ഓഫീസും കുത്തിത്തുറന്ന് 60,000 ത്തോളം രൂപ മോഷ്ടിച്ച 4 അംഗസംഘത്തെ പോലീസ് പിടിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍ മു൯പ് നടന്ന പല കളവിലും ഇവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞു.ഉസ്സൈര്‍, സാദിഖ്, അബൂത്താഹിര്‍, ഇക്രമലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഏകദേശം രണ്ട് ലക്ഷത്തിന്‍റെ കളവുകളാണ് ഈ വിരുതന്മാര്‍ നടത്തിയത്. വളരെ തന്ത്രപരമായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. കപ്പല്‍ എത്തുന്ന ദിവസങ്ങളില്‍ തൊട്ട് മു൯പിലെ രാത്രിയാണ് ഇവര്‍ കളവ് നടത്തിയത്. ശ്രീ.കോയക്കിടാവ്.S.I യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. മാസങ്ങള്‍ക്ക് മു൯പ് ഒരു വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും ഇവര്‍ മോഷ്ടിക്കുകയും ഇതുമായി കരയില്‍ പോയി 'അടിച്ച് പൊളിച്ചു' എന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)