Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റല്‍- അമൃതാ ഏറ്റെടുത്തു


അഗത്തി(1.6.11)-  രാജീവ് ഗാന്ധി മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കേരളത്തിലെ അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഏറ്റെടുത്തു.നിലവിലുള്ള സി.എച്ച്.സി യാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കിമാറ്റിയത്. എല്ലാവിധ ആധുനിക സൌകര്യങ്ങളോട് കൂടിയ ഈ ഹോസ്പിറ്റല്‍ ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസമേകുമെന്നുറപ്പ്. എന്നാല്‍ ഇവിടെ ചികിത്സ സൌജന്യമാണെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ബി.പി.എല്‍ കാര്‍ക്ക് മാത്രമാണ് സൌജന്യം. സ്പെഷ്യലിസ്റ് ഡോക്ടര്‍മാരും സ്റാഫും എത്തിയെങ്കിലും ഉപകരണങ്ങള്‍ പലതതും ഇനിയും എത്താനുണ്ട്. നിലവിലുള്ള സി.എച്ച്.സി ക്ക് പകരം പി.എച്ച്.സി അനുവദിച്ചു. രാവിലെ 10 മുതല്‍ 1 മണിവരെയെ പി.എച്ച്.സി പ്രവര്‍ത്തിക്കൂ. മറ്റ് സമയങ്ങളില്‍ ഹോസ്പിറ്റലില്‍ പോകാന്‍ നാട്ടുകാര്‍ നിര്‍ബന്ധിതരാകും. മറ്റ് ദ്വീപുകളില്‍ നിന്ന് ഇനി വന്‍കരയിലേക്കുള്ള ഇവാക്വേഷന് പകരം അഗത്തിയിലേക്കായിരിക്കും ഉണ്ടാവുക. ഏതായാലും കരയില്‍ ചെലവാകുന്ന ഭീമമായ തുകക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നുറപ്പ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)