Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുതുക്കിയ ടീച്ചേഴ്സ് നിയമനരീതിക്കെതിരെ പ്രക്ഷോപം ശക്തമാക്കുന്നു

കവരത്തി(7.3.11)- പുതുക്കിയ ടീച്ചേഴ്സ് നിയമനരീതിക്കെതിരെ എല്ലാ ദ്വീപുകളിലും പ്രക്ഷോപം ശക്തമാക്കുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹൈസ്കൂള്‍ പരീക്ഷ തടഞ്ഞ്കൊണ്ടാണ് ഇന്ന് വിവിധ പാര്‍ട്ടികളുടെ സപ്പോര്‍ട്ടോടെ Contract Teachers Action Council  സമരത്തിനിറങ്ങിയത്. എന്നാല്‍ ആന്ത്രോത്ത്, കടമം, കവരത്തി തുടങ്ങിയ ദ്വീപുകളിലാണ് സമരം കൂടുതല്‍ ശക്തമാക്കാനായത്ത്. കവരത്തിയില്‍ കളക്ടറേറ്റ് മാര്‍ച്ചും നടന്നു. ആന്ത്രോത്ത് സ്കൂള്‍ പരീക്ഷകള്‍ നടത്തുന്നത് തടഞ്ഞുവെച്ചു. നാട്ടുകാരില്‍ പലരും ഇവരുടെ സമരത്തെ അംഗീകരിക്കുന്നില്ല. 50 ശതമാനം പോലും മാര്‍ക്കില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നത് മൂലമാണ് ലക്ഷദ്വീപ് വിദ്യാഭ്യാസം നിലവാരമില്ലാതിരിക്കാന്‍ കാരണം എന്നാണ് ഇവര്‍ പറയുന്ന ന്യായം.
ദ്വീപ് ന്യൂസിന്റെ അഭിപ്രായം- കേരളത്തില്‍ ഹൈസ്കൂള്‍ ടീച്ചറാവാന്‍ 100 ശതമാനം മാര്‍ക്ക് നേടിയത് കൊണ്ട് കാര്യമില്ല. മറിച്ച് അതിന് വേണ്ടി നടക്കുന്ന പി.എസ്.സി പരീക്ഷയില്‍ റാങ്ക് ലിസ്റില്‍ വരണം.ഡിഗ്രിക്ക് 45 ശതമാനം മാര്‍ക്കാണ് ഒരാള്‍ക്ക് പി.എസ്.സി എഴുതാന്‍ ആവശ്യമായ യോഗ്യത. ഇതേ രീതിയില്‍ ദ്വീപിലും പരീക്ഷിക്കുക. ഇത് കുറ്റമറ്റതാവാന്‍ കേരള പി.എസ്.സി കേരളത്തില്‍ നടക്കുന്ന സമയത്ത് തന്നെ അത് ദ്വീപിലും നടത്തുക. ഇതിന്റെ റാങ്ക് ലിസ്റ് തയ്യാറാക്കുന്നത് വരെയുള്ള പൂര്‍ണ ഉത്തവാദിത്വം കേരളാ ഗവ.നെ ഏല്‍പിക്കുക. ദ്വീപിന് വേണ്ടി തയ്യാറാക്കുന്ന റാങ്ക്ലിസ്റിന്റെ കാലാവധി 3 വര്‍ഷമെങ്കിലും തുടരാം.
ഈ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?



No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)