മിനിക്കോയി (27.12) കേന്ദ്ര അഭ്യന്തരമന്തി ശ്രീ.പി.ചിദംബരം മിനിക്കോയി സന്തര്‍ശിച്ചു. എം.പി.ഹംദുള്ളാ സഈദ്, അഡ്മിനി ജെ.കെ.ദാദൂ, കളക്ടര്‍ വസന്തകുമാര്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ റീഫ്യുവലൈസേഷെന്‍ പരിപാടി, കോസ്റല്‍ പോലീസ് സ്റേഷന്‍ തുടങ്ങിയവ മന്ത്രി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കില്‍ പൊതുയോഗവും ഉണ്ടായിരുന്നു. ദ്വീപിന്റെ പ്രകൃതി ഭംഗി കാത്തുസൂക്ഷിക്കണമെന്നും ദ്വീപിന്റെ പുരോഗതിക്ക് വേണ്ടി തന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം ഔമുഗേ വില്ലേജിലെ കോണ്‍ഗ്രസ്സ് ഓഫീസില്‍ പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ടു. 5 മണിക്ക് ഹെലികോപ്റ്റര്‍ വഴി കൊച്ചിയിലേക്ക് തിരിച്ചു.
No comments:
Post a Comment