Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സെമിനാര്‍ സംഘടിപ്പിച്ചു

എയ്ഡ്സ് ഡേ
കില്‍ത്താന്‍ (3.12)- വേള്‍ഡ് എയ്ഡ്സ് ഡേയോടനു ബന്ധിച്ച് പ്രൈമെറി ഹെല്‍ത്ത് സെന്റര്‍ കില്‍ത്താന്‍ ദ്വീപ് സെമിനാര്‍ സംഘടിപ്പിച്ചു. ബര്‍ക്കത്ത് ഭവനില്‍ 2.30 ന് ആരംഭിച്ച സെമിനാറില്‍ നിരവധിപേര്‍ സന്നിഹിതരായിരുന്നു. ഡോ.മുഹമ്മദ്ഖാന്‍, ഡോ.ഉമ്മുല്‍ കുലുസ്, എസ്.ഡി.ഓ. ശ്രീ.അബൂസലാം കോയ, ചെയര്‍ പേഴ്സന്‍ സാജിദാ ബീഗം, ചമയം ഹാജാഹുസൈന്‍ തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഫാര്‍മസിസ്റ് റാഫി സ്വാഗവും, എച്ച്.ഐ. ഉബൈദുളളാ പേപ്പര്‍ പ്രസന്റേഷനും നടത്തി. തുടര്‍ന്ന് എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ക്വിസ് പരിപാടിയും സംഘടിപ്പിച്ചു. കെമിസ്ട്രി അധ്യാപകന്‍ നസീര്‍ സുല്‍ത്താന്റെ ചോദ്യങ്ങള്‍ക്ക് സദസ്യര്‍ ആവേശപൂര്‍വ്വം ഉത്തരം നല്‍കി. സലീന.എ.എന്‍.എം നന്ദി പറഞ്ഞു.

നാഷനല്‍ ന്യൂട്രീഷ്യന്‍ വീക്ക്
Women & Child Development ആഭിമുഖ്യത്തില്‍ നാഷനല്‍ ന്യൂട്രീഷ്യന്‍ വീക്ക് ആചരിച്ചു. പ്രസ്തുത യോഗത്തില്‍ ഡോ.ഉമ്മുല്‍ കുലുസ്, എസ്.ഡി.ഓ. ശ്രീ.അബൂസലാം കോയ, ചെയര്‍ പേഴ്സന്‍ സാജിദാ ബീഗം, തുടങ്ങിയവര്‍ സംസാരിച്ചു. ബയോളജി അധ്യാപകന്‍ അലാവുദ്ധീന്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികളെക്കുറിച്ചും വിവിധ പോഷകാഹാരത്തെ കുറിച്ചും സംസാരിച്ചു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)