Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പാക് പൗരന്‍മാരെ ബിത്ര ദ്വീപിനടുത്തുവെച്ച് പിടികൂടി

 (Photo: Monai)

കവരത്തി(4.12):- 17 പാക് പൗരന്‍മാരടക്കം 19 പേരെ ബിത്ര ദ്വീപിനടുത്തുവെച്ച് നാവികസേന പിടികൂടി. ഐ.എന്‍.എസ് രാജ്പുട് നടത്തിയ തിരിച്ചിലിലാണ് ഇവരെ പിടികൂടിയത്. ഇവരെ കവരത്തി പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇവര്‍ മത്സ്യബന്ധനത്തിനെത്തിയ വരെല്ലെന്നാണ് സൂചന. അല്‍സിയാദി' എന്ന ഇറാനിയന്‍ ഉരു വിലെത്തിയവരില്‍ രണ്ട് പേര്‍ ഇറാന്‍കാരാണ്. ഉരു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിത്ര ദ്വീപിനടുത്തുവെച്ചാണ് നാവികസേന ഇവരെ പിടികൂടിയത്. കിഴക്കന്‍ അറബിക്കടലിലെ കടല്‍കൊള്ളക്കാരെ പിടികൂടാനുള്ള പരിശോധനക്കിടെയായിരുന്നു ഇവരെ കണ്ടെത്തിയത്.
സംഭവത്തെതുടര്‍ന്ന് ലക്ഷദ്വീപിനു പടിഞ്ഞാറായി നടത്തുന്ന പരിശോധനയ്ക്കായി കൂടുതല്‍ കപ്പലുകളും വിമാനങ്ങളും വിന്യസിക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)