Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ജവഹര്‍ പ്രൈസ്മണി ആന്റ് റോളിംഗ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ്

അമിനി: ലക്ഷദ്വീപ് നെഹ്റു യുവകേന്ദ്രയും ജവഹര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളമ്പ് അമിനിയും സംയുക്തമായി നടത്തപ്പെട്ട ജവഹര്‍ പ്രൈസ്മണി ആന്റ് റോളിംഗ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംമ്പര്‍ 2-ല്പ് ഗവണ്‍മെന്റ് സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ മിനി സ്റ്റേഡിയത്തില്‍ വെച്ച് ഉത്ഘാടനം ചെയ്യപ്പെട്ടു. ജാസ്കാ വര്‍ക്കിംഗ്കമ്മിറ്റി മെമ്പര്‍ ശ്രീ. സി. ഖലീല്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ഇതിന് മുമ്പ് നടന്ന ടൂര്‍ണമെന്റിന്റെ വര്‍ണ്ണശബളമായ നടത്തിപ്പിനെ കുറിച്ചു വിശദീകരിച്ചു കൂടാതെ കഴിഞ്ഞവര്‍ഷം നടന്ന ടുര്‍ണമെന്റിലെ കളികളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കളിക്കാരെ കേരളത്തിലെ ക്ളബ്ബുകളില്‍ കളിക്കാന്‍ അവസരം ഒരുക്കി കൊടുത്തതിനെ കുറിച്ചും സംസാരിച്ചു. സബ്ഡിവിഷണല്‍ ഓഫീസര്‍ ശ്രീ. കെ. മുത്ത്കോയാ ഈ ടൂര്‍ണമെന്റിന്റെ മികച്ച സംഘാടനത്തെ കുറിച്ച് മുക്തകണ്ഠം പ്രശംസിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ശ്രീ. കെ. പി ബുഹാരിക്കോയാ ഉത്ഘാടനം നിര്‍വഹിച്ചു ഫുട്ബോള്‍ പ്രേമികള്‍ക്ക് ഖഅടഇഅ ഒരുക്കുന്ന ഈ കായികവേദി എന്തുകൊണ്ടുംപ്രശംസനീയമാണെന്നും വേണ്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ സാമ്പത്തിക സഹായം നല്‍കാനുള്ള അടിയന്തിര നടപടികള്‍ എടുക്കണ മെന്നും ഓര്‍മ്മിപ്പിച്ചു. ആശംസാ പ്രസംഗ നിര്‍വഹിച്ച ശ്രീ എം കെ കോയാ, ഗവണ്‍മെന്റ് സീനിയര്‍സെക്കന്ററി സക്കൂള്‍ ഹെഡ്മാസ്റര്‍ ശ്രീ യൂസഫ് പാളി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ശ്രീ നന്ദകുമാരന്‍ വി ഡി പി മെമ്പര്‍ ശ്രീ പാറ്റക്കാട പൂക്കുഞ്ഞി എന്നിവര്‍ 6 വര്‍ഷമായി വളരെയധികം മാറ്റങ്ങളോടെ ,വന്‍കരയില്‍നിന്നും സമര്‍ത്ഥരായ റഫ്രിമാരെ ഉള്‍കൊള്ളിച്ച്കൊണ്ട് സംഘടിപ്പിച്ചുവരുന്ന ഈ ടൂര്‍ണമെന്റിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ കെ കെ ഖാലിദ് കഴിഞ്ഞകാലങ്ങളില്‍ ഈ ചഏഛ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് ജനങ്ങള്‍ നല്‍കിയ സഹകരണവും പ്രോത്സാഹനവും ഇതിനും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. വിവിധ നിറങ്ങളാല്‍ ആകര്‍ഷണീയമായ ജെഴ്സി അണിഞ്ഞ 12 ടീമംഗങ്ങളുടെ മാര്‍ച്ച് ഫാസ്റും തുടര്‍ന്ന് നടന്ന മനേഹരമായ കോല്‍ക്കളിയും പരിചക്കളിയും ഉത്ഘാടനവേദിക്ക് മാറ്റ് കൂട്ടി.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)