Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അറഫാസംഗമം


മിന: തിങ്കളാഴ്ച പുണ്യ നാട്ടില്‍ ദുല്‍ഹജ്ജ് ഒമ്പത് അറഫാ ദിനം. സൂര്യന്‍ ഉദിക്കുന്ന ദിനങ്ങളില്‍ അറഫാദിനമാണ് അത്യുത്തമം എന്ന് പ്രവാചക വചനം. അല്ലാഹുവിന്റെ അതിഥികളായെത്തിയ ദശലക്ഷക്കണക്കിനു ഹജ്ജ് തീര്‍ത്ഥാടകര്‍ അന്തിയോളം അറഫയില്‍ സംഗമിക്കുന്നത് ഇന്നാണ്. ഹിജറാബ്ദം 1431 ലെ പുണ്യ ഹജ്ജിന്റെ അനിവാര്യ കര്‍മം അരങ്ങേറുന്ന ധന്യനാള്‍. ശനിയാഴ്ച രാത്രി മുതല്‍ ഹാജിമാര്‍ മിനായിലേക്ക് ഒഴുകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ചരിത്രം ത്രസിക്കുന്ന മിനാ താഴ്‌വാരം അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായി. വിശുദ്ധിയുടെ വെള്ളയുടുത്ത ഭക്തലക്ഷങ്ങള്‍ തിരയടിച്ച തീര്‍ഥാടക സമുദ്രം. വര്‍ണ, വംശ, ദേശ, ഭാഷാ വൈജാത്യങ്ങള്‍ അലിഞ്ഞില്ലാതായ മാനവ മഹാസമുദ്രം. അല്ലാഹുവിനു സമര്‍പ്പണം പ്രഖ്യാപിച്ചു 'തല്‍ബിയത്' മന്ത്രം തിരതല്ലിയ വിശ്വാസി സമുദ്രം. 'ലബ്ബൈകല്ലാഹുമ്മ ...' മന്ത്രധ്വാനിയുടെ നിലയ്ക്കാത്ത പ്രകമ്പനം ആത്മീയ സാന്ദ്രമാക്കിയ വഴിത്താരകളിലൂടെ പരമ കാരുണ്യവാന്റെ പടപ്പുകള്‍ പാല്‍കടലായൊഴുകി.
തടസ്സങ്ങള്‍ ഏറെയില്ലാതെ ഞായാറാഴ്ച ഇന്ത്യന്‍ ഹാജിമാര്‍ മുഴുവന്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ മിനായില്‍ എത്തി. ഹാജിമാരുടെ മക്കയില്‍ നിന്നു മിനായിലെക്കുള്ള നീക്കം മുന്‍ നിശ്ചയിച്ചതുപോലെ സുഗമമായി പര്യവസാനിച്ചു. എന്നാല്‍ മിനായിലെത്തിയ ഇന്ത്യന്‍ ഹാജിമാര്‍ ടെന്‍റുകളിലെ അസൗകര്യങ്ങളിലും മറ്റും പരാതി രേഖപ്പെടുത്തി.
ഇന്ത്യക്കാര്‍ താമസിക്കുന്ന കൂടാര സമുച്ചയങ്ങള്‍ മൂവര്‍ണ പതാകകള്‍ ഉയര്‍ത്തി വേറിട്ടതാക്കിയിരുന്നു. ഓരോ രാജ്യക്കാരും അതാതു പതാകകള്‍ ടെന്‍റുകളില്‍ സ്ഥാപിച്ചു. മക്കയില്‍ നിന്നു എട്ട് കിലോമീറ്റര്‍ അകലെയുള്ള മിനായിലെ തമ്പുകളില്‍ ഇന്നലെ അന്തിയുറങ്ങിയ ഹാജിമാര്‍ ഇന്നത്തെ പുലര്‍വേളയില്‍ അറഫാ സമതലം ലക്ഷ്യമാക്കി നീങ്ങും. ഇന്നത്തെ മുഴുപകല്‍ പ്രാര്‍ഥനയിലും അനുഷ്ഠാനങ്ങളിലും മുഴുകുന്ന ഒരു മുഴു പകല്‍ അറഫാ സംഗമത്തിന്റെ ആത്മാവിലലിയാന്‍. മിനായില്‍ നിന്നു പതിന്നാലര കിലോമീറ്റര്‍ അകലെയാണ് അതിവിസ്തൃത അറഫാ സമതലം. കരയും കടലും താണ്ടിയെത്തി ഹാജിമാര്‍ ആഴ്ചകളോളം പുണ്യമണ്ണില്‍ കഴിച്ചുകൂട്ടിയത് ഇന്നേ ദിവസത്തിനു വേണ്ടിയായിരുന്നു ഇന്നേ ദിവസം പ്രതീക്ഷിച്ചായിരുന്നു. അവരുടെ മനസ്സും വചസ്സും താലോലിച്ചിരുന്നത് ഇന്നത്തെ പുറപ്പാടും അറഫായിലെ സംഗമവും ആയിരുന്നു. പത്തൊമ്പത് ലക്ഷത്തോളം വിദേശ ഹാജിമാരും അഞ്ചു ലക്ഷത്തിലേറെ ആഭ്യന്തര ഹാജിമാരും ഉള്‍പ്പെടെ അര കോടിയോളം തീര്‍ഥാടകരാണ് ഇന്നത്തെ അറഫാ സംഗമത്തില്‍ പങ്കെടുക്കുമെന്നു കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ 1,71,500 ഹാജിമാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)