ചെത്ത്ലാത്ത് -10 ദിവസം നീണ്ടുനിന്ന കായികമാമാങ്കം കൊടിയിറങ്ങി. ആന്ത്രോത്ത് ദ്വീപ് കിരീടം നിലനിര്‍ത്തി. മിനിക്കോയിദ്വീപാണ് റണ്ണറപ്പ്. ചെത്ത്ലാത്ത് ദ്വീപിന്റെ എക്കാലത്തെയും ആഗ്രഹം ഇവിടെ സഫലമായി. പരിമിതികളില്‍ നിന്ന് കൊണ്ട് തന്നെ ഇത്രയും ഭംഗിയായി ഒരു SGFI & AIRS Meet ഇതുവരെ നടന്നിട്ടില്ലെന്ന് തന്നെ പറയാം. ഇതിന്റെ മുഴുവന്‍ അഭിനന്ദനവും നാട്ടുകാര്‍ക്ക് തന്നെയാണ്. 21 ാമത് SGFI & AIRS Meet അമിനിയിലാണ് നടക്കുക. ഡോ.സൈദ് ഇസ്മായില്‍ കോയ,ശ്രീ.അനൂപ് താക്കൂര്‍, വിജയികള്‍ക്കുളള ട്രോഫി സമ്മാനിച്ചു. ചെയര്‍പേഴ്സണ്‍, ഹെഡ്മാസ്റര്‍, എസ്.ഡി.ഓ, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

No comments:
Post a Comment