Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ചോദ്യപേപ്പര്‍ വിവാദം: അധ്യാപകന് സസ്‌പെന്‍ഷന്‍



തൊടുപുഴ: ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ചോദ്യപേപ്പറിലെ അവഹേളനപരമായ പരാമര്‍ശത്തിന്റെ പേരില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ചോദ്യപേപ്പറില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞദിവസം നടന്ന പരീക്ഷയില്‍ ഗദ്യവും രചനയും എന്ന് തലക്കെട്ടില്‍ ദൈവവും മുഹമ്മദ് നബിയുമായുള്ള സംഭാഷണം എന്ന ഭാഗത്ത് ഉപയോഗിച്ച ചില ചോദ്യങ്ങളാണ് സഭ്യമല്ലെന്ന് പരാതിയുയര്‍ന്നത്. ഇതിനെതിരെ മുസ്‌ലീം സംഘടനകള്‍ രംഗത്ത് വന്നതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും മുസ്‌ലീം സംഘടനകള്‍ ഇന്ന് പ്രതിഷേധപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

1 comment:

സന്തോഷ്‌ said...

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:

ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍ എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്.

ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് അതില്‍ കഥാപാത്രതനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)