Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഞങ്ങള്‍ക്ക് നില മെച്ചപ്പെടുത്താനായി : കുന്നാംഗലം പൂക്കോയാ തങ്ങള്‍


(കുന്നാംഗലം പൂക്കോയാ തങ്ങള്‍ ആന്ത്രോത്ത്)

ലക്ഷദ്വീപിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ അടിയൊഴുക്കുകളും എന്‍.സി.പി.യുടെ ഭാവി നിലപാടുകളെക്കുറിച്ചും ലക്ഷദ്വീപ് സ്റേറ്റ് നാഷനലിസ്റ് കോണ്‍ഗ്രസ്സ്പാര്‍ട്ടി പ്രസിഡന്റ് കുന്നാംഗലം പൂക്കോയാ തങ്ങള്‍ ദ്വീപ് ന്യൂസ് പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാവിടെ കൊടുക്കുന്നത്.
ദ്വീപ് ന്യൂസ് പ്രതിനിധി : ചില ദ്വീപുകളില്‍ എന്‍.സി.പി. നില മെച്ചപ്പെടുത്തുകയും ചില ദ്വീപുകളില്‍ നില മോശമാവുകയുമാണല്ലോ ചെയ്തിരിക്കുന്നത്. സാഹചര്യത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ആന്ത്രോത്ത്,അഗത്തി,മിനിക്കോയി ദ്വീപുകളില്‍ പാര്‍ട്ടി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ചെത്ത്ലാത്തില്‍ പഴയ നില തുടരുന്നു. പ്രാദേശികമായ ചില പ്രശ്നങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അത് താല്‍ക്കാലികമാണ്.
ദ്വീപ് ന്യൂസ് പ്രതിനിധി : അമിനിയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ഡി.പി.സീറ്റ് നഷ്ടപ്പെടുകയല്ലേ ചെയ്തത്.
പൂക്കോയാ തങ്ങള്‍ : അമിനിയില്‍ സ്വതന്ത്രരല്ലേ വിജയിച്ചത്. അവര് സ്വന്തം പാര്‍ട്ടി വിട്ട് പോവില്ലാ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് പ്രാദേശികമായ ചില പ്രശ്നങ്ങളല്ലാതെ സെന്‍ട്രല്‍ കമ്മിറ്റിയുമായി അഭിപ്രായ ഭിന്നതകളൊന്നുമില്ല.
ദ്വീപ് ന്യൂസ് പ്രതിനിധി : ഞങ്ങള്‍ അമിനിയില്‍ നിന്നും ജയിച്ച ബര്‍ക്കത്തുള്ളയുമായി ഇന്റര്‍വ്യൂ ചെയ്തിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് ഉറച്ച് നില്‍ക്കുമെന്നാണ് പറഞ്ഞത്.
പൂക്കോയാ തങ്ങള്‍ : ഇപ്പോയങ്ങനെയൊക്കെ പറഞ്ഞാലും അവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരും.
ദ്വീപ് ന്യൂസ് പ്രതിനിധി : തിരഞ്ഞെടുപ്പിന് ശേഷമുള്ള കില്‍ത്താനിലെ നില എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ഞങ്ങള്‍ ഇലക്ഷന് മുമ്പ് അവിടെ വന്നപ്പോള്‍ നല്ല പ്രതീക്ഷ നല്‍കുന്ന നിലയാണ് അവിടെ കണ്ടത്. എന്നാല്‍ എന്താണെന്ന് അറിയില്ല. വര്‍ഗ്ഗീയതയാണോ അല്ല മറ്റെന്തെങ്കിലുമാണോ എന്നറിയില്ല അവിടെ അങ്ങനെയൊക്കെ സംഭവിച്ചു. അവിടത്തെ കാര്യം മുന്‍ക്കൂട്ടി കാണാനായില്ല.
ദ്വീപ് ന്യൂസ് പ്രതിനിധി : നിലവെച്ച് ലോക സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്.
പൂക്കോയാ തങ്ങള്‍ : കാര്യങ്ങളൊന്നും പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സ്ഥാനാര്‍ത്ഥിയെ ഇത് വരെ നിശ്ചയിച്ചിട്ടില്ല. അതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ.
ദ്വീപ് ന്യൂസ് പ്രതിനിധി : ആരായിരിക്കും സ്ഥാനാര്‍ത്ഥി
പൂക്കോയാ തങ്ങള്‍ : അങ്ങനെ ഒരാളുടെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. 29 ന് പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ആന്ത്രോത്തില്‍ നിന്നും ഒരാളാവണമെന്ന ഒരഭിപ്രായമുണ്ട്. കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കും നിലവിലെ എം.പിയും ഇവിടന്നായത് കൊണ്ട് ഇവിടന്നൊരാളാവുന്നത് നന്നാവുമെന്നാണ് പറയുന്നത്. എന്നാല്‍ യോഗത്തില്‍ എല്ലാ ദ്വീപില്‍ നിന്നുമുള്ള പ്രതിനിധികളുണ്ടാവും അവരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച്കൊണ്ടുള്ള ഒരു തീരുമാനമാവും എടുക്കുക.
ദ്വീപ് ന്യൂസ് പ്രതിനിധി : മുന്‍ എം.പി. ഡോ.പൂക്കുഞ്ഞിക്കോയയെ പരിഗണിക്കാന്‍ സാധ്യതയില്ലന്നാണോ പറയുന്നത്.
പൂക്കോയാ തങ്ങള്‍ : അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. സെന്‍ട്രല്‍ കമ്മിറ്റി കൂടാതെ എനിക്കൊന്നും പറയാനാവില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ എല്ലാ കാര്യങ്ങളും വിലയിരുത്തിയായിരിക്കും പാര്‍ട്ടി തീരുമാനത്തിലെത്തുക.
ദ്വീപ് ന്യൂസ് പ്രതിനിധി : മിനിക്കോയിലെ പഞ്ചായത്ത് നെറുക്കെടുപ്പിനെ എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ബെഡുമുക്കാഗോത്തി ഹസ്സന്‍ വി.ഡി.പി.യിലും ഡി.പിയിലും വിജൈച്ചിട്ടുണ്ട്. വി.ഡി.പിയില്‍ വോട്ട് ചെയ്താല്‍ അദ്ദേഹത്തിന് ഡി.പി സീറ്റ് നഷ്ടമാവും ഡി.പിയില്‍ ഉറച്ച് നിന്നാല്‍ പഞ്ചായത്ത് എന്‍.സി.പിക്ക് കിട്ടും. ഒരാള്‍ക്ക് ഒരു സ്ഥാനമെ വഹിക്കാനാവൂ.
ദ്വീപ് ന്യൂസ് പ്രതിനിധി : താങ്കളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ദ്വീപ് ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
പൂക്കോയാ തങ്ങള്‍ : നിങ്ങള്‍ക്കും നന്ദി.

1 comment:

Anonymous said...

mr.pookoya thangalkk rashreeyathe kurich oru chukkumariyilla kiltanile prashnam manassilakkan pattathath thanneithinulla thelivan kiltanl thotath vargeeyathayan karanamengil matudweepugalil NCP jaichchath ENGANE!pnne kiltanile karyam ath kiltankaraya kochkuttikpolum ariyam ninghalk ariyillengil paranjutharam njagal kandathil vecch ettavum valiyakallanum vargeeya vadiyumaya orale nirthikkond malsarathinirangiyal ithalla ithinappuravum sambavikkum.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)