കവരത്തി- സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന SGFI & AIRS മീറ്റ് പുതുക്കി. ഇനി SGFI (School Games Federation of India) ഉണ്ടായിരിക്കില്ല. പകരം LSG (Lakshadweep School Games) എന്ന് നാമകരണം ചെയ്തു. അതുപോലെ AIRS പൂര്‍ണ്ണമായും ഒഴിവാക്കി. കളികളിലും മാറ്റം വരുത്തിയിട്ടുണ്ട്. 19 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ്(ടെന്നീസ് ബോള്‍), 19 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ടെനീക്വയറ്റ് എന്നിവ ഉള്‍പ്പെടുത്തി. അഗത്തിയാണ് ലക്ഷദ്വീപിലെ ആദ്യ LSG ക്ക് വേദിയാവുക. ഒക്ടോബര്‍ 6 മുതല്‍ 18 വരെയാണ് ഈ കായിക മാമാങ്കം അഗത്തിയില്‍ വെച്ച് നടക്കുക.
No comments:
Post a Comment