Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഖലീഫ ഉമറിനെ കുറിച്ചുള്ള പരമ്പര സംപ്രേഷണം ചെയ്യരുതെന്ന്

കൈറോ: ഖലീഫ ഉമറിനെ കുറിച്ചുള്ള ടെലിവഷന്‍ പരമ്പര സംപ്രേഷണം ചെയ്യരുതെന്ന് അറബ്ലോകത്ത് ശക്തമായ ആവശ്യം. റമദാനില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന പരമ്പര നിര്‍ത്തണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു പേര്‍ മുന്നോട്ടുവന്നത്. നബിയെയും അനുചരന്മാരെയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കിയിരിക്കുന്നുവെന്നും വിഗ്രഹാരാധനയിലേക്ക് നയിക്കുമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.
ഇതിലെ അഭിനേതാക്കള്‍ മറ്റു പരമ്പരകളില്‍ അഭിനയിക്കുമെന്നും ഇത് ഉമറിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, യുസുഫുല്‍ ഖര്‍ദാവിയടക്കമുള്ള പ്രമുഖ പണ്ഡിതര്‍ തങ്ങളുടെ സംരംഭത്തെ പിന്തുണച്ചതായി നിര്‍മാതാക്കളായ സൗദിയിലെ മിഡില്‍ ഈസ്റ്റ് ബ്രോഡ് കാസ്റ്റിങ് സെന്‍റര്‍ അവകാശപ്പെടുന്നു. മുഹമ്മദ് നബിയുടെ അടുത്ത അനുയായിയായ ഉമറുബ്നുല്‍ ഖത്താബിനേയും അദ്ദേഹത്തിന്‍റെ ഭരണകാലത്തിന്‍റെയും ചരിത്രമാണ് പരമ്പര. നീതിമാനായ ഭരണാധികാരിയായി അദ്ദേഹം ഇസ്ലാമിക ലോകത്തിന് പുറത്തും അറിയപ്പെടുന്നു. 30,000 അഭിനേതാക്കളും 10 വ്യത്യസ്ത രാജ്യങ്ങളിലെ ടെക്നിക്കല്‍ ടീമും ചേര്‍ന്നാണ് 31 എപ്പിസോഡുകളായുള്ള പരമ്പര ഒരുക്കിയത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)