ബട്ക്കല്‍(കര്‍ണാടക): മാമ്പഴച്ചാര്‍ നിറച്ച ടെട്രാ പാക്കറ്റില്‍ നിന്ന്
ചത്ത പാമ്പിന്‍കുഞ്ഞ് കണ്ട് പഴച്ചാര്‍ കുടിക്കുകയായിരുന്ന വീട്ടമ്മ ഞെട്ടി.
ബട്ക്കല്‍ ടൗണിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ മാ മാംഗോ പഴച്ചാര്‍
പാക്കറ്റിലാണ് പാമ്പിന്‍ കുഞ്ഞിന്റെ ജഡം കണ്ടത്. ബുധനാഴ്ചയാണ് സംഭവം.
ഗുഡ്‌ലക്ക് റോഡിലെ താമസക്കാരനായ സയ്യിദ് മുഹമ്മദ് സഫ്‌വാനാണ് ബേക്കറിയില്‍ നിന്ന് 200 മി.ലിറ്റര്‍ അടങ്ങുന്ന പഴച്ചാര്‍ പാക്കറ്റ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടില്‍ മകള്‍ സാഹിഫ ഇതില്‍ നിന്ന് ഒരു പാക്കറ്റെടുത്ത് കുടിച്ച് ബാക്കി പഴച്ചാര്‍ മാതാവ് ഉമ്മുസല്‍മയ്ക്ക് കൈമറി. ഉമ്മുസല്‍മ പഴച്ചാര്‍ കുടിക്കുന്നതിനിടയിലാണ് സ്‌ട്രോയില്‍ എന്തോ തടസ്സമുണ്ടായത് അനുഭവപ്പെട്ടത്. ഉടന്‍ സ്‌ട്രോ വലിച്ചെടുത്തപ്പോഴേക്കും പാക്കറ്റിലെ ചെറിയ ദ്വാരത്തിലൂടെ പുറത്തുവന്നത് ചത്തപാമ്പിന്‍കുഞ്ഞിന്റെ തലയാണ്. ഇതിനെ വലിച്ച് പുറത്തെടുത്തപ്പോള്‍ മൂന്നിഞ്ചോളം നീളമുള്ളതായും കണ്ടു.
ഉമ്മുസല്‍മയും സാഹിഫയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പഴച്ചാര്‍ വാങ്ങിയ സഫ്‌വാന്‍ ബേക്കറി ഉടമയ്‌ക്കെതിരെ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. രാജ്യമെമ്പാടും നന്നായി വിറ്റഴിക്കപ്പെടുന്ന മാമ്പഴച്ചാറാണ് 'മാ'

No comments:
Post a Comment