Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അറബിയെ താലോലിക്കാന്‍ വരുന്നു "ലാസാ":

ക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ അറബി ഭാഷയോട്‌ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഒരു കൂട്ടായ്മ തീര്‍ത്തു. Lakshadweep Arabic Students Association (LASA) എന്ന്‌ പേരിട്ടിരിക്കുന്ന സംഘടനയുടെ പ്രസിഡന്‍റായി മുഹമ്മദ്‌ യാസീന്‍ സീ.ജി.'യേയും സെക്രട്ടറിയായി മുഹമ്മദ്‌ സയ്യിദ്‌ അമാനുള്ള പുത്തലവും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷദ്വീപ്‌ വിദ്യാഭ്യാസ വകുപ്പ്‌ ആവശ്യമില്ലാത്ത തസ്തികകള്‍ വാരി കൂട്ടുമ്പോള്‍ അറബി പോലെയുള്ള പ്രശസ്ത സാഹിത്യ വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ സുപ്രധാന കാരണം വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ അറിവില്ലായ്മ തന്നെയെന്ന്‌ പറയാതെ വയ്യ. പല മാതാപിതാക്കള്‍ക്കും കുട്ടികളെ അറബി പഠിപ്പിക്കണമെന്നുണ്ട്‌ പക്ഷെ ലക്ഷദ്വീപിലെ ക്ലാസുകളില്‍ അറബി തൊട്ട്‌ കൂടാത്ത ഒന്നായി തുടരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യമുന്നയിച്ചപ്പോള്‍ CBSE'യില്‍ അറബി ഭാഷ അംഗീകരിച്ചിട്ടില്ല എന്ന ഒരു വലിയ നുണ തന്നെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റിലൂടെയും അല്ലാതെയും നടത്തിയ ആശയവിനിമയത്തില്‍ അറബി CBSE അംഗീകരിച്ച 30ഓളം ഭാഷകളില്‍ പ്രധാനപ്പെട്ടതാണെന്ന്‌ തെളിഞ്ഞു. ഇതിന്‍റെ രേഖകളും ഹാജരാക്കി. എന്നാല്‍ ഇപ്പോയും വിദ്യാഭ്യാസ വകുപ്പ്‌ തങ്ങളോടുള്ള അവഗണന തുടരുകയാണെന്ന്‌ ഭാരവാഹികള്‍ ആരോപിച്ചു.
ലാസായുടെ ആദ്യപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ലക്ഷദ്വീപ്‌ ചീഫ്‌ കൌണ്‍സിലര്‍ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ട്‌ കഴിഞ്ഞു. പഞ്ചായത്ത്‌ രാജിന്‍റെ താഴെയാണ്‌ വിദ്യാഭ്യാസ വകുപ്പുള്ളത്‌. അതിനാല്‍ ജന പ്രതിനിധികള്‍ക്ക്‌ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി അറബി പഠിക്കാന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്ക്‌ അവസരം നല്‍കണമെന്ന്‌ ഭാരവാഹികള്‍ തങ്ങളുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)