Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കോണോട്ട് കടൽ പ്രകാശനം ചെയ്തു:

അഗത്തി: ലക്ഷദ്വീപിലെ അറിയപ്പെടുന്ന സാഹിത്യകാരനും അധ്യാപകനുമായ "ഹംസുഷാ" എന്ന തൂലികാ നാമത്തിൽ അറിയുന്ന എം.ഐ. ഹംസ കുട്ടി മാഷിൻറെ മൂന്നാമത്തെ ചെറുകഥാ സമാഹാരമായ "കോണോട്ട് കടൽ" പ്രകാശനം ചെയ്തു. ഗവർമെൻറ് ജെ.ബി. സ്കൂൾ സെൻറർ അഗത്തിയിൽ നടന്ന ചടങ്ങിൽ ഹെഡ്‌മാസ്റ്റർ ഹാജി ശ്രീ കെ.ഐ.മുത്തുകോയ പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രൈമറി സ്കൂൾ അധ്യാപകനായ ശ്രീ. സി.കെ. അബ്ദുള്ള ആശംസകൾ അറിയിച്ചു. മലയാള അധ്യാപകനും എഴുത്തുകാരനുമായ കെ.സി. അബ്ദുൾ വഹാബ് മാഷിന് ആദ്യ പ്രതി നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കുമാരി ലുക്മാനു സഅബയും സംഘവും ചൊല്ലിയ അറബി പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

പുതിയ നൂറ്റാണ്ടിൽ വായന മരിക്കുകയാണെന്നും അല്ലെങ്കിൽ കമ്പ്യൂട്ടർ യുഗം വായിക്കാൻ അനുവധിക്കാത്ത വിധം മാറിയിരിക്കുകയാണെന്നും ഇതിനൊരു മാറ്റം അത്യാവശ്യമാണെന്നും വഹാബ് മാസ്റ്റർ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
ലക്ഷദ്വീപിൻറെ തനത് സംസ്കാരത്തെയും ഗ്രന്ഥകാരൻറെ ജീവിത അനുഭവങ്ങളും ഇതിവൃത്തമാകുന്ന കൊച്ചു കഥകളാണ്‌ "കോണോട്ട്‌ കടല്‍". ഏറ്റവും ലളിതവും അനായാസം കൈകാര്യം ചെയ്യാവുന്ന ഭാഷയിലാണ് "കോണോട്ട് കടൽ" എഴുതിയിരിക്കുന്നത് എന്ന് അദ്ദേഹം തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി.
"ഇസ്ലാമിൻറെ നെടും തൂൺ", "പായോടം" എന്നിവയാണ് മറ്റു കൃതികൾ. ഇതിൽ "പായോട"ത്തിന് 2009 ലെ ഏറ്റവും നല്ല പുസ്തകത്തിനുള്ള ലക്ഷദ്വീപ്‌ കലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിരുന്നു. ഇതിന് പുറമെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
ഇതിനിടയ്ക്ക് ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടി എത്തിക്കഴിഞ്ഞു. ഭാരതീയ മാനവശേഷി വകുപ്പ് ഏർപ്പെടുത്തിയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ആണ് നൽകുക.

Dweep News'ൻറെ എല്ലാവിധ ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)