Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപിലെ പാരിസ്ഥിതിക പ്രശ്നം:സമഗ്രപഠന റിപ്പോർട്ട് തയ്യാറായി.

 കണ്ണൂർ: ലക്ഷദ്വീപിൻറെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി പഠന വകുപ്പ് പ്രത്യേകം പഠനം നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ നിർദ്ദേശ പ്രകാരം രണ്ട് വർഷത്തോളം നീണ്ട് നിന്ന പഠന പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. ആഗോള താപനത്തിൻറെ ഭാഗമായി ലക്ഷദ്വീപിലനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനമുൾപ്പെടെയുള്ളവയെക്കുറിച്ചാണ് പ്രധാനമായും പഠനം നടത്തിയത്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്ത്യതിയുള്ള ദ്വീപിൽ അടുത്ത കാലത്തായി ജലനിരപ്പുയരുന്നതും മറ്റും പ്രധാന പാരിസ്ഥിതിക പ്രശ്നമായി പഠനം നടത്തിയ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഇവിടുത്തെ വികസനവും ജനസംഖ്യ വർദ്ധനവും എങ്ങനെയാണ് ദ്വീപിനെ ബാധിക്കുന്നതെന്നും പഠനത്തിൽ വ്യകതമാക്കിയിട്ടുണ്ട്.  70,000ത്തിൽ പരം ജനസംഖ്യയുള്ള ഇവിടെ കുടിവെള്ളം വലിയ തോതിലാണ് മലിനപ്പെടുന്നത്. കനത്ത രോഗ രോഗസാധ്യത ഉയർത്തുന്ന ജലമലിനീകരണത്തിനുള്ള കാരണങ്ങൾ എന്തൊക്കെയായിരുന്നുവെന്നും പഠനത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും അധികം തെങ്ങുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ കേരളത്തിലുള്ളതിനേക്കാൾ അഞ്ചിരട്ടി തേങ്ങ ഉല്പാദിപ്പിക്കുന്നതായി കണക്കുകളുമുണ്ട്. എന്നാൽ അടുത്ത കാലത്തായി തേങ്ങ ഉല്പാദനം കുറയുന്നതായി ദ്വീപ്‌നിവാസികൾ പറയുന്നു. ഇതിൻറെ കാരണത്തെക്കുറിച്ചും പുതിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലക്ഷദ്വീപിലെ പരിസ്ഥിതി ലോലമായ രീതിയിലുള്ളതാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ പഠനങ്ങൾ വളരെ ഗൗരവമായി സർക്കാർ കണക്കാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ലക്ഷദ്വീപിൽ സർക്കാർ നടത്തിയ പഠനങ്ങൾ കൂടി ക്രോഡികരിച്ച് തയ്യാറാക്കിയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ പഠന റിപ്പോർട്ട് ഈ മാസം (ജൂൺ 2012) 5ന് കേന്ദ്ര സർക്കാരിൻറെ മുമ്പിലെത്തും.


Agam Agatti-സിറാജ് ഡൈലി 28/05/2012 പേജ് 12

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)