കവരത്തി:
മദ്യപിച്ച് വീട്ടില്‍ കയറി ആക്രമിച്ച മൂന്ന് യുവാക്കളെ പോലീസ് പിടികൂടി
കേസെടുത്തു. മുന്‍ ടൂറിസം ഓഫീസര്‍ സീദികോയ മാസ്റ്ററുടെ വീട്ടിലാണ്
അക്രമികള്‍ കയറി വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും
ചെയ്തത്. ബീറ്റ് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ കടന്നുകളഞ്ഞു.
പിന്നീട് നടത്തിയ തിരച്ചിലില്‍ കവരത്തി സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ക്രൈം 452,341,323,427,506(ii),34 IPC
എന്നി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അമിനി മുന്‍സിഫ്
കോര്‍ട്ടില്‍ ഹാജരാക്കും.
No comments:
Post a Comment