Amini(4.5.12):മൂന്നാമത് ലക്ഷദ്വീപ് സുന്നി മഹാസമ്മേളനത്തിന് പ്രൌഢോജ്ജ്വല തുടക്കം.4,5,6 തിയതികളിലായാണ് പരിപാടി. രാവിലെ 9.30 ന് സയ്യിദ് ശിഹാബ് അല്‍ ബുഖാരി പതാക ഉയര്‍ത്തി. അലി ബാഖവി സിയാറത്തിന് നേതൃത്വം നല്‍കി. “വിമോചനം പാരമ്പരൃത്തിലൂടെ” എന്ന സമ്മേളന പ്രമേയം ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിഷയാവതരണം നടത്തി . വിവിധ ദ്വീപുകളില്‍നിന്നായി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അമിനിയിലെത്തി. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രടറി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ അഥിതിയായിരിക്കും,സയ്യിദ് യൂസുഫുല്‍ ബുഖാരി വെലത്തൂര്‍ സി.എം. ഇബ്റാഹിം,പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, അലി ബാഖവി ആറ്റുപുറം, കെ.ടി.ത്വാഹിര്‍ സഖാഫി, ബഷീര്‍ ഫൈസി വെണ്ണക്കോട്,വി.എം.കോയാ മാസ്റ്റര്‍, ബഷീര്‍ മാസ്റര്‍ പറവന്നുര്‍,ഡോ.അസീസ് ഫൈസി ചെറുവാടി,പി. ചെറിയകോയ മുസ്‌ലിയാര്‍ അഗത്തി ഖാസി, കെ.കെ.ഹൈദര്‍ അലി കല്പേനി ഖാസി, വഹാബ് സഖാഫി മമ്പാട്, ഹംസക്കോയ ജസരി,സി.കസ്മി, കെ.കെ. ശമീം എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment