കവരത്തി(8.3.12): ഈ മാസം 24 ന് നടത്താനിരിക്കുന്ന LD ക്ലാര്‍ക്ക് സ്പീഡ് ടെസ്റ്റ് ഉദ്യോഗാര്‍ത്ഥികളെ കുഴക്കുകയാണ്. കാരണം ചെക്ക് ലിസ്റ്റിലുള്ള മിക്ക ഉദ്യോഗാര്‍ത്ഥികളും പലപല കോഴ്സിന് പഠിക്കുന്ന വരാണ്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ ഇവരക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ പല ദ്വീപുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകരും ഇതില്‍ പങ്കെടുക്കുന്നു. ഇവര്‍ക്കാണെങ്കില്‍ സ്കൂള്‍ റിസള്‍ട്ട് പബ്ലിഷ് ചെയ്യാനുള്ള തിരക്ക് പിടിച്ച സമയവുമാണ്. ഇങ്ങനെ നോക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകുന്ന തിയതികളിലാണ് പരീക്ഷ നടക്കാനിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ കാര്യം ഉന്നയിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷെ ഇതുവരെയായി ഇതിനൊരു തീരുമാനം ഉണ്ടാകാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിരാശയിലാണ്.
No comments:
Post a Comment