Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

യു.ടി ലെവല്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു








 കവരത്തി(30.11.11): യു.ടി ലെവല്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. 10 ദ്വീപുകളില്‍ നിന്നായി 1500 ഓളം കലാപ്രതിഭകള്‍ അണിനിരന്ന കലാജാഥയോടെ പരിപാടിക്ക് തുടക്കമായി. ദ്വീപിന്റെ തനതായ സംസ്ക്കാരം പ്രതിഫലിച്ച കലാജാഥ ഏവരേയും കോരിത്തരിപ്പിച്ചു. നാടന്‍ പാട്ടിന്റെ ഈണത്തിനൊത്ത് താളംപിടിച്ചും ചുവടുവെച്ചും ദ്വീപിലെ കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച കലാ ജാഥ കാണാന്‍ നാട്ടുകാര്‍ തിങ്ങിക്കൂടിയിരുന്നു. സ്റേഡിയം ഗ്രൌണ്ടില്‍ നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട ജാഥ 7 മണിയോടെ പഞ്ചായത്ത് സ്റേജ് പരിസരത്തെത്തി.പ്രസ്സ് ജംക്ഷനില്‍ ബി.എഡ് വിദ്യാര്‍ത്ഥികള്‍ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും  നല്‍കി. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് ഡോലി കൊട്ടിക്കൊണ്ട് കോലോല്‍സവം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കവരത്തി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി. ഇന്ന് നാളെയുമായാണ് മത്സര ഇനങ്ങള്‍ നടക്കുക. 3 സ്റേജുകളിലായി 51 ഇനങ്ങളിലായാണ് മത്സരങ്ങള്‍.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)