കില്‍ത്താന്‍(19.11.11)- ലക്ഷദ്വീപിലെ എല്ലാ ഡിപ്പാര്‍ട്ട് മെന്‍ഡ് ഹെഡ്മാരും അണിനിരക്കുന്ന മീറ്റിങ്ങ് ഈ മാസം മുതല്‍ വിവിധ ദ്വീപുകളിലായി നടക്കുകയാണ്. 21,22,23 തിയതികള്‍ കില്‍ത്താന്‍ ദ്വീപില്‍ നിന്നാണ് ഈ 'ജന സമ്പര്‍ക്ക' പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ദ്വീപ് ചരിത്രത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യമായാണ്. എന്തായാലും ഇതിന്റെ മുന്നോടിയായി ഇവിടെ എല്ലാ ഓഫീസുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷം കോഓപ്പറേറ്റീവ് സൊസൈറ്റി പോലുള്ള സ്ഥലങ്ങള്‍ പുതുക്കിയത് ജനങ്ങള്‍ കൌതുകത്തോടെയാണ് നോക്കിക്കാണുന്നത്. നാടു നീളെ ക്ളീനിങ്ങ് പരിപാടിയും നടന്നുവരുന്നു.
No comments:
Post a Comment