Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മദ്രസ്സ ഭണ്ഡാര മോഷണംമോഷ്ടാവ് പിടിയില്‍

കല്‍പേനി : ഹിദായത്തുല്‍ ഇസ്ളാം മദ്രസ്സയുടെ ഭണ്ഡാരം (നേര്‍ച്ച പ്പെട്ടി) കുത്തിത്തുറന്ന കള്ളനെ പോലീസ് പിടി കൂടി. അഗത്തി സ്വദേശിയാണ് പിടിയിലായത്. മോഷണത്തിന് വേണ്ടിയാണ് താന്‍ കല്‍പേനിയില്‍ വന്നതെന്ന് മോഷ്ടാവ് സമ്മതിച്ചു . ഡാക്ക് ബംഗ്ളാവില്‍ താമസിച്ച് മോഷണത്തിനുളള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നതായാണ് ചോദ്യം ചെയ്യലില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. കല്‍പേനിയില്‍ ഇയാള്‍ കറങ്ങുന്നത്  അഗത്തി ദ്വീപുകാരില്‍ പലരും ഇയാളെ ശ്രദ്ധിക്കണമെന്ന് പോലീസ്കാരോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. ഈ മോഷണത്തോടൊപ്പം വേറൊരു മദ്രസ്സയും മോഷ്ടിക്കാന്‍ ആലോചിച്ചിരുന്നതായി മോഷ്ടാവ് പോലീസിനോട് പറഞ്ഞു . മോഷ്ടാവിനെ പിടിക്കൂടാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച ലക്ഷദ്വീപ് പോലീസിലെ സി.എന്‍.ജബ്ബാറിനെ  പോലെയുളളവര്‍ ലക്ഷദ്വീപ് പോലീസിന് എന്നും മാത്യകയാണ് …ഒരായിരം അഭിനന്ദനങ്ങള്‍

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)