Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കില്‍ത്താനില്‍ കന്നുകാലികള്‍ സ്വതന്ത്രര്‍

 (SDO ഓഫീസിനു മുന്നില്‍ അന്തിയുറങ്ങാനെത്തിയ പശുക്കള്‍- രാത്രി സമയത്ത് ഇവിടെ 15 ഓളം പശുക്കളും ആടുകളുമാണ് ഉറങ്ങാനെത്തുന്നത്. കില്‍ത്താനിനെ മെയിന്‍ റോഡുകൂടിയാണിത്)
കില്‍ത്താന്‍(22.10.11)- ലക്ഷദ്വീപിലെ ഏറ്റവും വൃത്തികേടായിക്കിടക്കുന്ന ദ്വീപ് ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവൂ- കില്‍ത്താന്‍. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥിന്‍റെ സന്ദര്‍ശനത്തില്‍ നാട് വൃത്തിയാക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാട് വൃത്തികേടാകുന്നതിന് പ്രഥമകാരണം ഇവിടെ സ്വതന്ത്രമായി അലയുന്ന കന്നുകാലികള്‍ തന്നെ. ഇതിനെതിരെ നാട്ടിലെ പലരും പരാതി നല്‍കിയെങ്കിലും ഫലമൊന്നും കണ്ടില്ല. പഞ്ചായത്തിനെയാണ് സ്വതന്ത്രമായി അലയുന്ന കന്നുകാലികളെ പിടിക്കാന്‍ ചുമതല ഏല്‍പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കാരണം തങ്ങളുടെ വോട്ട് കുറമെന്നാണു പോലും പഞ്ചായത്തിലെ ആശങ്ക!!!.ഇത് കാരണം ഇവര്‍ ഈ പണിചെയ്യുന്നില്ല. ഈ ദ്വീപില്‍ കൃഷിയോ, തെങ്ങിന്‍ തൈയോ വെച്ച് പിടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഈ കാരണങ്ങള്‍കാട്ടി കേന്ദ്രമന്ത്രി ശരത് പവാറിന് വരെ ആളുകള്‍ നിവേദനം നല്‍കിയിട്ടുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)