Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്വിറ്റ്‌സര്‍ലാന്റും ബുര്‍ഖ നിരോധനത്തിന്

ജനീവ: ഫ്രാന്‍സിനും നെതര്‍ലാന്റിനും ബെല്‍ജിയത്തിനും പിറകെ സ്വിറ്റ്‌സര്‍ലാന്റും ബുര്‍ഖ നിരോധനത്തിനൊരുങ്ങുന്നു. പൊതുനിരത്തുകളിള്‍ മുഖം മറയ്ക്കുന്നതിനെതിരേയുള്ള നിയമം രാജ്യത്തെ അധോസഭ വ്യാഴാഴ്ച വോട്ടിനിടും. പൊതുവാഹനങ്ങളിലും നിരത്തുകളിലും മുഖം മറച്ച് സഞ്ചരിക്കരുതെന്നാണ് നിയമത്തിലെ പ്രധാനവ്യവസ്ഥ. ഈ നീക്കത്തിന് സഭയിലെ 101 പേരുടെ പിന്തുണയുണ്ടെന്നാണ്‌ ഔപചാരികമായ കണക്ക്. അതേ സമയം 77 പേര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.അധോ സഭ പാസ്സാക്കിയാലും ഉപരിസഭയുടെ അനുമതി കൂടി കിട്ടിയാലേ ബില്‍നിയമമാവൂ. ഒരാളുടെ വ്യക്തിത്വം തകര്‍ക്കുന്ന നടപടിയാണ് മുഖം മറയ്ക്കുന്നത്. പല പ്രശ്‌നങ്ങളിലും ആളെ തിരിച്ചറിയാതിരിക്കാന്‍ പ്രധാനകാരണം മുഖാവരണങ്ങളാണ്- അധോ സഭയിലെ പ്രതിനിധി ഓസ്‌കാര്‍ ഫ്രെസിഞ്ചര്‍ പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)