Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

യാത്രക്കാര്‍ ഇടപെട്ടു -കപ്പല്‍ പ്രോഗ്രാം പ്രകാരം ഓടി

 (കില്‍ത്താന്‍ ദ്വീപിലെ യാത്രക്കാര്‍ ആന്‍കര്‍ റോപ്പിന് മുകളില്‍ ഉപരോധിക്കുന്നു)
കടമത്ത്(29.8.11)- എം.വി. ലക്ഷദ്വീപ് സീ എന്ന കപ്പല്‍ 28 ന് കവരത്തി,അമിനി,കടമം,കില്‍ത്താന്‍ -29 ന് മിനിക്കോയി എന്നതായിരുന്നു പുതുക്കിയ പ്രോഗ്രാം. എന്നാല്‍ കപ്പല്‍ കടമത്തില്‍ വൈകി എത്തിയതിനെ തുടര്‍ന്ന് കില്‍ത്താനിലേക്ക് പോകാതെ മിനിക്കോയിലേക്ക് പോകാന്‍ നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ഇടപെട്ടത്. പ്രശ്നം രൂക്ഷമായപ്പോള്‍ കപ്പല്‍ കില്‍ത്താനിലേക്ക് പോകേണ്ടിവന്നു. ഈ കപ്പല്‍ രണ്ട് ദിവസം മുന്പ് ബിത്ര,ചെത്ത്ലാം,കില്‍ത്തന്‍ വോയേജ് നടത്തിയിരുന്നു. അന്ന് കില്‍ത്താന്‍ എത്താന്‍ വൈകിയത് കാരണം കച്ചവടക്കാരുടെ പഴങ്ങളും പച്ചക്കറികളു മുള്‍പ്പടെയുള്ള 90% കാര്‍ഗോയും ഇറക്കാന്‍ പറ്റാതായി. ഇതിന് പകരമായാണ് പുതിയ പ്രോഗ്രാം വെച്ചിരുന്നത്. കില്‍ത്താനായത് കൊണ്ടാണ് ഈ അവഗണനയെന്നാണ് നാട്ടുകാരുടെ ആരോപണം.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)