Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്വലാത്തും ദുആമജ്ലിസും സംഘടിപ്പിച്ചു

കടമത്ത്(28.8.11)- എസ്,എസ്.എഫി ന്‍റെ നേതൃത്വത്തില്‍ സ്വലാത്തും ദുആ മജ്ലിസും സംഘടിപ്പിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖി അല്‍ ബുഖാരി യുടെ ഇജാസത്തോടെ എല്ലാ മാസവും അവസാന തിങ്കളാഴ്ച രാവ് നടത്തിവരാറുള്ള സ്വലാത്ത് വളരെ വിപുലമായ രീതിയില്‍ ഇരുപത്തി ഏഴാം രാവില്‍ സംഘടിപ്പിച്ചു. മറ്ഹും കുണ്ടൂര്‍ ഉസ്താദ് നഗറില്‍ നടന്ന ദുആ സമ്മേളത്തിന് ബഹു.ഫസലുദ്ദീന്‍ ബാഫഖി തങ്ങള്‍ കൊല്ലം നേതൃത്വം നല്‍കി. സമ്മേളനത്തിന്‍റെ ഉത്ഘാടനം ബഹു.ഖാസി സുലൈമാന്‍ മദനി ഉത്ഘാടനം ചെയ്തു. ബഹു.ബി.സി.ഹമീദ് മദനി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ബഹു.ടി.പി.മുഹമ്മദ് റഫീഖ് ,വൈസ്.പ്രസിഡന്‍റ്  അധ്യക്ഷത വഹിച്ചു. മുനീര്‍ ജുനൈരി, ബഷീര്‍ സഖാഫി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ചടങ്ങിന് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും സഫിയുള്ളാ സഖാഫി നന്ദിയും പറഞ്ഞു. ആയിരങ്ങള്‍ സ്വലാത്തിന്‍റെ പുണ്യം തേടി എത്തിയിരുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)