കല്‍പേനി : ഭാരതത്തിന്റെ 65ാ മത് സ്വാതന്ത്യ്ര ദിനഘോഷ പരിപാടി കല്‍പേനി ദ്വീപില്‍ വിപുലമായ രീതിയില്‍ ആഘോഷിച്ചു.സാംസ്ക്കാരിക സംഘടനയായ ഫലാഹിന്റെ നേതൃത്ത്വത്തില്‍ നടന്ന പ്രഭാത ബേരിയോടു കൂടി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. കൃത്യം 9.30ന് സ്ഥലത്തെ സബ്ഡിവിഷണല്‍ ഓഫീസര്‍ ശ്രീ.ഹാജി പി.തങ്ങകോയ പതാകഉയര്‍ത്തുകയുംദ്വീപ് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയും ചെയ്തു. വില്ലേജ് ദ്വീപ് പഞ്ചായത്ത്,അഗ്രിക്കള്‍ച്ചറല്‍, ഫിഷറീസ്, തുടങ്ങിയ വകുപ്പുകള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലക്ഷദ്വീപിലെ ആദ്യത്തെ ഡിസ്ട്രിക്ക്റ്റ് ചീഫ് കൌണ്‍സിലര്‍ കം ചെയര്‍പേര്‍സണ്‍ മര്‍ഹൂം ഡോഃകോയ സാഹിബിിനെയും മുന്‍ കേന്ദ്രമന്ത്രി പി.എം.സയ്ദിനേയും ഇവര്‍ലക്ഷദദ്വീപിന് നല്‍കിയ സംഭാവനകളെക്കുറിച്ചും തദവസരത്തില്‍ അനുസ്മരിച്ചു. ഐക്യത്തോടെ പ്രവര്‍ത്തിക്കാനുംഎല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് കല്‍പേനി ദ്വീപിലെ മുതിര്‍ന്ന രണ്ട് പൌരന്‍മാരെ ആദരിച്ചു. സ്വാതന്ത്യ്ര ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട കലാ കായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയര്‍ പേര്‍സണ്‍ ശ്രീമതി നസീമാ.കെ.ഐ.എന്‍ നിര്‍വഹിക്കുകയുംചെയ്തു.(News reported by Nishad.M.K, Kalpeni)
No comments:
Post a Comment