ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിന് 10,000 ഇന്ത്യക്കാര്‍ക്ക് കൂടി അവസരം നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. അധികമായി 40,000 സീറ്റുകൂടി അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അധികമായി അനുവദിച്ച സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഹജ്ജ് കമിറ്റിവഴി വീതിച്ചുനല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, സഹമന്ത്രി ഇ. അഹമ്മദ് എന്നിവര്‍ സൗദി ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചത്.
No comments:
Post a Comment