Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഡ്മിനിസ്ട്രേറ്റര്‍ കല്‍പേനി, ആന്ത്രോത്ത് ദ്വീപുകളില്‍ സന്ദര്‍ശനം നടത്തി

കല്‍പ്പേനി :ലക്ഷദ്വീപ് അഡമിനിസ്ട്രേറ്റര്‍ ശ്രീ അമര്‍നാഥ് 26/07/2011 ന് കല്‍പ്പേനിയിലെത്തി. അദ്ദേഹത്തിന് ഉന്നത ഉദ്വോഗസ്ഥ മേധാവികളും രാട്രീയ പ്രമുഖരും ജനങ്ങളും ഊഷ്മളമായ സ്വീകരണം നല്‍കി. അല്പസമയം ഹെലിപ്പാഡില്‍ ചെലവഴിച്ചതിന് ശേഷം അദ്ദേഹം നാടിന്റെ വടക്ക് ഭാഗത്തുള്ള ‘‘Tip Beach” സന്ദര്‍ശിച്ചു. തുടര്‍ന്ന് പുതുതായി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന എംബാര്‍ക്കേഷന്‍ ജെട്ടിയുടെ പ്രവര്‍ത്തനം വിലയിരുത്തി .അതിനു ശേഷം ഡോഃ കെകെ മുഹമ്മദ് കോയ സിനിയര്‍ സെക്കന്ററി സ്ക്കൂള്‍ സന്ദര്‍ശിച്ചു. സ്ക്കൂള്‍ കുട്ടികള്‍ക്ക് നല്ലൊരു അനുഭവമായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനം. സ്ക്കൂളിനെക്കുറിച്ച് വിശദമായ രീതില്‍ അന്വേഷിച്ച് മനസ്സിലാക്കുകയും സ്ക്കൂളിന്റെ പ്രവര്‍ത്തനത്തിലും വിദ്ധ്യാഭ്യാസ നിലവാരത്തിലും അദ്ദേഹം സംതൃപ്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഡി.സി.പി മുതലായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അഗ്രി ഡിപ്പാര്‍റ്റ്മെന്റിന്റെ അധീനതയിലുളള ‘‘കോമളം’’ സന്ദര്‍ശനം കനത്ത മഴയെത്തുടര്‍ന്ന് ഒഴിവാക്കി .5.30 ഓടെ അഡ്മിനിസ്ട്രേറ്റര്‍ ആന്ത്രോത്തിലേക്ക് തിരിച്ചു. (This News Reported by നിഷാദ് കല്‍പ്പേനി)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)