Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ശ്രീ. ജെ.കെ.ദാദൂ വിടവാങ്ങുമ്പോള്‍...

ലക്ഷദ്വീപിന്റെ ഭരണചക്രംതിരിക്കാന്‍ ദില്ലിയില്‍ നിന്നും പറന്നെത്തിയ ഒരാള്‍ കൂടി വിടവാങ്ങുന്നു. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ നാള്‍വഴികള്‍ ഒരു പാട് രാജകീയമുഖങ്ങള്‍ മിന്നിമറഞ്ഞെങ്കിലും ചില മുഖങ്ങള്‍ മാത്രമേ ദ്വീപുകാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുള്ളു. ദ്വീപുകാരുടെ മനസറിവാനും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നിന്ന് സ്നേഹത്തിന്റെ സല്ലാളനകൊണ്ട് ദ്വീപിന്റെ മുഖഛായ മാറ്റാനും അവര്‍ക്ക് കഴിഞ്ഞു. മൂക്കോത്ത് രാമുണ്ണിയും സൈഗാളും തുടങ്ങിവെച്ച മാറ്റത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കാന്‍ പിന്നീട് വന്നവര്‍ ശ്രമിച്ചതേയില്ല. പാവപ്പെട്ട ദ്വീപുകാര്‍ന്റെ ഹൃദയ വേദന തൊട്ടറിഞ്ഞ് കണ്ണീരൊപ്പാനുള്ള നിയമങ്ങള്‍ ചമക്കാനും പുരോഗതിയുടെ അടിത്തറപാകാനും രാമുണ്ണി അഡ്മിനിസ്ട്രേറ്റര്‍ ശ്രമിച്ചപ്പോള്‍ ദ്വീപിന്റെ സര്‍ഗാത്മക മനസ്സിനെ  തൊട്ടുണത്താനായിരുന്നു സൈഗാള്‍ അഡ്മിനിസ്ട്രേറ്റരുടെ ശ്രമം. എവിടെയും എത്താത്ത ശ്രമങ്ങളും ലക്ഷ്യം കാണാത്ത പദ്ധതികളും ചമച്ച് പലരും ദ്വീപിന്റെ സമൂല പുരോഗതിക്ക് ആവശ്യമായ ഫണ്ട് ദൂര്‍ത്തടിച്ച് കടന്ന് പോയി. ഞങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു ദ്വീപിന്റെ ഹൃദയം വായിക്കാന്‍ പോകുന്ന ഒരു രാമുണ്ണി അല്ലെങ്കില്‍ ഒരു സൈഗാള്‍ ഇനി എന്നാണാവോ ദ്വീപിലേക്ക് പറന്നിറങ്ങുക. അല്ലെങ്കില്‍ സ്വന്തം വ്യക്തിത്വം കൊണ്ട് ലക്ഷദ്വീപ്ന്റെ സംസ്കാരത്തിന് കവിത രചിക്കുന്ന ഒരു പുതിയ ........ ശുഭ പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. പുതിയൊരു മാറ്റത്തിന് വേണ്ടി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)