Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രകൃതിയെ വികൃതമാക്കി മീന്‍മാര്‍ക്കറ്റ് സ്ഥാപിക്കുന്നു

(27.2.2011- ചെടികള്‍ വെട്ടിത്തുടങ്ങി)
അമിനി(25.2.2011)-ഫോട്ടോയില്‍ കാണുന്ന പച്ചപിടിച്ച തോട്ടം അമിനി ദ്വീപ് കാരനായ ഹംസ.പി.സി. റിട്ട.സുപ്പര്‍വൈസര്‍, അഗ്രിയുടെതാണ്. പക്ഷെ ഈ ഭൂമി പുറംപോക്കിലെന്ന് മാത്രം. പുതുതായി നിര്‍മ്മിച്ച ബീച്ച്റോഡ് തോട്ടത്തിന്റെ പകുതി ഭാഗവും കൊണ്ട്പോയി. പക്ഷെ അതുകൊണ്ടൊന്നും മതിയാകാത്ത ഗവണ്‍മെന്റ് ഈ തോട്ടം നില്‍ക്കുന്ന സ്ഥലത്ത് ചെടികള്‍ മോത്തം നശിപ്പിച്ച് കൊണ്ട് ഒരു മീന്‍ മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ തൊട്ടുരുമ്മിയാണ് ജെ.ബി.സ്കൂള്‍ സെന്റ്റും നില്‍ക്കുന്നത്. തോട്ടത്തിന്റെ ഇരു ഭാഗത്തും വിജനമായി കിടക്കുന്ന സ്ഥലങ്ങള്‍ ഇതിനായി പരിഗണിക്കാതെയാണ് ഇവര്‍ കാടുവെട്ടാന്‍ ഒരുങ്ങുന്നത്. കാറ്റില്‍ നിന്നും കടലില്‍നിന്നും എല്ലാം സംരക്ഷണം നല്‍കുന്ന ഈ തോട്ടം നശിപ്പിക്കണമെന്ന് അധികാരിള്‍ നേര്‍ച്ചനേര്‍ന്നിട്ടുണ്ടോ?. കണ്ണിയും ചീരാണിയും നമ്മുടെ തീരങ്ങളില്‍ വെച്ച് പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്ന സര്‍ക്കാരാണ് ഇങ്ങിനെ ഒരു കൊലപാതകത്തിന് മുതിരുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)