കില്‍ത്താന്‍(31.1.2011)- ചെറിയപൊന്നാണിയില്‍ വീണ്ടും മദ്യ വിളയാട്ടം. മത്തിന്‍ എന്ന മഞ്ചുവില്‍ എത്തിയ സാധനങ്ങള്‍ ഇറക്കവേ നാട്ടുകാര്‍ മാര്‍ക്കില്ലാത്ത ഒരു പെട്ടിയില്‍ സൂക്ഷിച്ച 6 മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ഇവ പോലീസ് സ്റോറിന്റെ സാധനങ്ങള്‍ക്കൊപ്പം കണ്ടെത്തിയതാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് പോലീസുകാര്‍ പെട്ടിക്കരികില്‍ നില്‍ക്കുന്നതായും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. കുപ്പികളില്‍ 5 എണ്ണം നാട്ടുകാര്‍ നശിപ്പിച്ചു. ഒരു കുപ്പി മദ്യം ഇതിനിടയില്‍ നിന്നും മദ്യപാനികളില്‍ ഒരാള്‍ അടിച്ചുമാറ്റുകയും ചെയ്തു. നാട്ടുകാര്‍ പോലീസ് സ്റേഷനിലേക്ക് മാര്‍ച്ച് ചെയ്തു. ഇതിനെതിരെ കര്‍ശന നടപടി എടുക്കുമെന്നും എസ്.ഐ. നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.രണ്ട് മാസം മുമ്പായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് ആക്സിഡെന്റ്റായി പരിക്ക് പറ്റിയ ഒരു പോലീസുകാരനെ കരയിലേക്ക് കയറ്റിയത്.
No comments:
Post a Comment